വനിത ഏഷ്യാ കപ്പ്: ബംഗ്ലാദേശിനെ തകര്‍ത്ത് ഇന്ത്യ ഫൈനലില്‍

വനിത ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമന്റില്‍ ഇന്ത്യ ഫൈനലില്‍. 10 വിക്കറ്റിന് ബംഗ്ലാദേശിനെ തോല്‍പ്പിച്ചാണ് ഇന്ത്യന്‍ വനിതകള്‍ കലാശപ്പോരിന് യോഗ്യത നേടിയത്.

author-image
Prana
New Update
India Women
Listen to this article
0.75x 1x 1.5x
00:00 / 00:00

വനിത ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമന്റില്‍ ഇന്ത്യ ഫൈനലില്‍. 10 വിക്കറ്റിന് ബംഗ്ലാദേശിനെ തോല്‍പ്പിച്ചാണ് ഇന്ത്യന്‍ വനിതകള്‍ കലാശപ്പോരിന് യോഗ്യത നേടിയത്. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശിന് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 80 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. മറുപടി പറഞ്ഞ ഇന്ത്യന്‍ വനിതകള്‍ 11 ഓവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ ലക്ഷ്യത്തിലെത്തി.
സെമി ഫൈനലില്‍ ടോസ് നേടിയ ബംഗ്ലാദേശ് വനിതകള്‍ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. 32 റണ്‍സെടുത്ത ക്യാപ്റ്റന്‍ നിഗര്‍ സുല്‍ത്താനയും 19 റണ്‍സുമായി പുറത്താകാതെ നിന്ന ഷോര്‍ന അക്തറും മാത്രമാണ് ബംഗ്ലാദേശ് നിരയില്‍ രണ്ടക്കം കടന്നത്. ഇന്ത്യക്കായി രേണുകാ സിംഗ് നാല് ഓവറില്‍ ഒരു മെയ്ഡനടക്കം 10 റണ്‍സ് വിട്ടുനല്‍കി മൂന്ന് വിക്കറ്റെടുത്തു. രാധാ യാദവ് നാല് ഓവറില്‍ ഒരു മെയ്ഡനടക്കം 14 റണ്‍സ് വിട്ട് നല്‍കിയും മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി.
മറുപടി പറഞ്ഞ ഇന്ത്യയ്ക്കായി ഷഫാലി വര്‍മ്മയും സ്മൃതി മന്ദാനയും പതിവുപോലെ മികച്ച പ്രകടനം പുറത്തെടുത്തു. ഇരുവരും വിക്കറ്റ് നഷ്ടം കൂടാതെ ഇന്ത്യയെ വിജയത്തിലെത്തിച്ചു. ഷഫാലി വര്‍മ്മ 28 പന്തുകള്‍ നേരിട്ട് 26 റണ്‍സ് നേടി. രണ്ട് ഫോറുകള്‍ ഉള്‍പ്പെട്ടതായിരുന്നു ഷഫാലിയുടെ ഇന്നിം?ഗ്‌സ്. സ്മൃതി മന്ദാന 39 പന്തുകള്‍ നേരിട്ട് 55 റണ്‍സും നേടി. ഒമ്പത് ഫോറുകളും ഒരു സിക്‌സും ഉള്‍പ്പെട്ടതായിരുന്നു മന്ദാനയുടെ ഇന്നിംഗ്‌സ്. ഇന്ന് തന്നെ നടക്കുന്ന ശ്രീലങ്ക-പാകിസ്താന്‍ രണ്ടാം സെമിയിലെ വിജയികളെ ഇന്ത്യ ഫൈനലില്‍ നേരിടും.

asiacup Indian Women Cricket Team