ഇന്ത്യയ്ക്ക് വേണ്ടി കളിക്കുക, ഇന്ത്യക്കായി ട്രോഫി നേടുക: രോഹിത് ശര്‍മ്മ

മുന്ന് ഫോര്‍മാറ്റില്‍ കളിക്കുന്നതും ക്യാപ്റ്റന്‍ ആകുന്നതും വലിയ വെല്ലുവിളിയാണെന്നും താരം പറഞ്ഞു. തന്റെ കരിയറിലെ ഏറ്റവും മികച്ച വിജയത്തിന് ശേഷം വിരമിക്കാനായതില്‍ വളരെയധികം സന്തോഷമുണ്ടെന്നും താരം പറഞ്ഞു.

author-image
Athira Kalarikkal
New Update
rohit sharma

Rohit Sharma

Listen to this article
0.75x 1x 1.5x
00:00 / 00:00

അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നതിനെ കുറിച്ച് ഒരിക്കലും ചിന്തിച്ചിരുന്നില്ലെന്ന് രോഹിത് ശര്‍മ്മ. ലോകകപ്പ് ട്രോഫിയുമായി വിരമിക്കുന്നതിനേക്കള്‍ മഹത്തായി വേറൊന്നുമില്ലെന്നും രോഹിത് പറഞ്ഞു. ട്വന്റി20 ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നതില്‍ നിന്ന് ഇതിനേക്കാള്‍ നല്ല സമയം വേറെയില്ലെന്നും താരം പറഞ്ഞു. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും മാത്രമാണ് താരം വിരമിച്ചിട്ടുള്ളത്. എന്നാല്‍ ഐപിഎല്ലില്‍ കളിക്കുമെന്നും താരം പറഞ്ഞു. ഇന്ത്യക്കായി കളിക്കുക, രാജ്യത്തിനായി ട്രോഫികള്‍ നേടുക മാത്രമായിരുന്നു തന്റെ ലക്ഷ്യമെന്നും താരം പറഞ്ഞു. 

കഴിഞ്ഞ ഏകദിന ക്രിക്കറ്റില്‍ തോറ്റതിന്റെ ഫലമായി ഇന്നലെ വീറും വാശിയോടെയുമായിരുന്നു ഇന്ത്യ പൊരുതിയത്. ഇന്നലെ കളിയില്‍ ഏറെ പിന്നിലായിരുന്നെങ്കിലും പിന്നീട് കളി പിടിച്ചെടുക്കുകയായിരുന്നു എന്ന് രോഹിത് പറഞ്ഞു. മുന്ന് ഫോര്‍മാറ്റില്‍ കളിക്കുന്നതും ക്യാപ്റ്റന്‍ ആകുന്നതും വലിയ വെല്ലുവിളിയാണെന്നും താരം പറഞ്ഞു. തന്റെ കരിയറിലെ ഏറ്റവും മികച്ച വിജയത്തിന് ശേഷം വിരമിക്കാനായതില്‍ വളരെയധികം സന്തോഷമുണ്ടെന്നും താരം പറഞ്ഞു. 

 

Indian captain Rohit Sharma t20 world cup 2024