വിംബിള്‍ഡന്‍ സെമിഫൈനലില്‍ ആവേശകരകമായ മത്സരത്തില്‍ ജാസ്മിന്‍ പൗളീനിക്ക് വിജയം. വിംബിള്‍ഡണ്‍ ഫൈനലില്‍ എത്തുന്ന ആദ്യ ഇറ്റാലിയന്‍ വനിതാ താരമെന്ന നേട്ടവും ദാസ്മിന്‍ സ്വന്തമാക്കി. സെമിഫൈനല്‍ പോരാട്ടത്തില്‍ ക്രൊയേഷ്യന്‍ താരം ഡോണ വെകിചിനെ മൂന്നു സെറ്റിന് തോല്‍പ്പിച്ചത്. വിംബിള്‍ഡന്‍ ചരിത്രത്തിലെ ഏറ്റവും നീളമേറിയ വനിതാ സിംഗിള്‍സ് മത്സരമായിരുന്നു ഇത്. ആദ്യ സെറ്റ് 6-2 നു നഷ്ടമായ ശേഷമാണ് തിരിച്ചു വന്നു പൗളീനി മത്സരത്തില്‍ ജയം കണ്ടത്. രണ്ടാം സെറ്റ് 6-4 നു നേടിയ പൗളീനി മത്സരത്തില്‍ തിരിച്ചെത്തി. ശക്തമായ പോരാട്ടം ആണ് മൂന്നാം സെറ്റില്‍ കാണാന്‍ ആയത്. ഫ്രഞ്ച് ഓപ്പണ്‍ ഫൈനലും കളിച്ച പൗളീനി ചരിത്രത്തില്‍ ഒരേ സീസണില്‍ ഫ്രഞ്ച് ഓപ്പണിലും വിംബിള്‍ഡണിലും ഫൈനല്‍ കളിക്കുന്ന അഞ്ചാമത്തെ മാത്രം വനിതാ താരമാണ്. 2016 ല്‍ സെറീന വില്യംസിന് ശേഷം ഫ്രഞ്ച് ഓപ്പണ്‍, വിംബിള്‍ഡണ്‍ ഫൈനല്‍ കളിക്കുന്ന ആദ്യ വനിതാ താരമാണ് പൗളീനി.