''ശ്രീജേഷ് ഇന്ത്യൻ ഹോക്കിയുടെ ദൈവം''; താരം വിരമിക്കരുതെന്ന് ഹോക്കി ഇന്ത്യ അദ്ധ്യക്ഷൻ

പി ആർ ശ്രീജേഷ് ഇന്ത്യൻ ഹോക്കിയുടെ ദൈവമാണെന്ന് ഹോക്കി ഇന്ത്യ പ്രസിഡന്റ് ദിലീപ് ടിർക്കി.ഇന്ത്യൻ ഹോക്കി ടീമിൽ ശ്രീജേഷ് തുടരണമെന്നാണ്  ആഗ്രഹിക്കുന്നതെന്നും ടീമിന് തുടർന്നും താരത്തിന്റെ സേവനം ആവശ്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

author-image
Greeshma Rakesh
New Update
pr sreejesh indian hockey

pr sreejesh

Listen to this article
0.75x 1x 1.5x
00:00 / 00:00

പി ആർ ശ്രീജേഷ് ഇന്ത്യൻ ഹോക്കിയുടെ ദൈവമാണെന്ന് ഹോക്കി ഇന്ത്യ പ്രസിഡന്റ് ദിലീപ് ടിർക്കി.ഇന്ത്യൻ ഹോക്കി ടീമിൽ ശ്രീജേഷ് തുടരണമെന്നാണ്  ആഗ്രഹിക്കുന്നതെന്നും ടീമിന് തുടർന്നും താരത്തിന്റെ സേവനം ആവശ്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ശ്രീജേഷിന്റെ മികവിലാണ് ഇന്നലെ ബ്രിട്ടണെ തകർത്ത് ഇന്ത്യ സെമി ഫൈനലിലേക്ക് മുന്നേറിയത്. മത്സരത്തിൽ സുപ്രധാന സേവുകൾ നടത്തിയ ശ്രീജേഷ് ഷൂട്ടൗട്ടിലും ആ പോരാട്ടം തുടർന്നു.

ഇന്ത്യയെ സെമിയിൽ എത്തിച്ചതിൽ അതിയായ സന്തോഷം. ഗാലറിയിലുണ്ടായിരുന്ന കാണികൾ പേരെടുത്ത് പ്രോത്സാഹിപ്പിച്ചതിൽ അഭിമാനമുണ്ട്. നല്ല പ്രകടനം പുറത്തെടുത്താൽ എതിർ ടീമിന്റെ ആരാധകരും നമ്മളെ പ്രോത്സാഹിപ്പിക്കും. താൻ രക്ഷകനാവുമെന്ന് ഇന്ത്യൻ ടീം പ്രതീക്ഷിച്ചിരുന്നു. ഇന്ത്യയെ ജയിപ്പിക്കാനാവുമെന്നതിൽ ഉറപ്പുണ്ടായിരുന്നു.”- വിജയശേഷം ശ്രീജേഷ് പറഞ്ഞു.

പാരിസിൽ വിടവാങ്ങൽ ടൂർണമെന്റിനിറങ്ങുന്ന ശ്രീജേഷിന് വേണ്ടി സ്വർണം നേടണമെന്നാണ് നായകൻ ഹർമൻ പ്രീത് സിംഗും ഇന്ത്യൻ ടീമും ഒരുപോലെ പറഞ്ഞത്. അവർക്ക് വേണ്ടി ശ്രീജേഷാണ് ഇന്ത്യയെ സെമിയിലേക്ക് കൈപിടിച്ചു നടത്തിയത്. ഒളിമ്പിക്സിന് തിരി തെളിയാൻ ദിവസങ്ങൾ ബാക്കിയുള്ളപ്പോഴാണ് ശ്രീജേഷ് വിരമിക്കൽ പ്രഖ്യാപിച്ചത്.

 

india hockey PR Sreejesh paris olympics 2024 Dilip Tirkey