വസിം ജാഫര്‍ പഞ്ചാബ് കിംഗ്‌സ്  പരിശീലകനായേക്കും

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ പഞ്ചാബ് കിംഗ്‌സിന്റെ പരിശീലകനായി ഇന്ത്യന്‍ മുന്‍ താരം വസീം ജാഫര്‍ എത്തിയേക്കുമെന്ന് റിപ്പോര്‍ട്ട്. 2019 മുതല്‍ 2021 വരെ പഞ്ചാബ് കിംഗ്‌സിന്റെ ബാറ്റിംഗ് പരിശീലകനായി ജാഫര്‍ സേവനം അനുഷ്ഠിച്ചിരുന്നു.

author-image
Prana
New Update
wasim jaffer
Listen to this article
0.75x 1x 1.5x
00:00 / 00:00

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ പഞ്ചാബ് കിംഗ്‌സിന്റെ പരിശീലകനായി ഇന്ത്യന്‍ മുന്‍ താരം വസീം ജാഫര്‍ എത്തിയേക്കുമെന്ന് റിപ്പോര്‍ട്ട്. രണ്ട് വര്‍ഷമായി പഞ്ചാബ് കിംഗ്‌സിനെ പരിശീലിപ്പിച്ചിരുന്ന ട്രെവര്‍ ബെയ്ലിസിന്റെ കാലയളവ് അവസാനിക്കുന്നതിനാലാണ് ടീം പുതിയ പരിശീലകനെ തേടുന്നത്. മുമ്പ് 2019 മുതല്‍ 2021 വരെ പഞ്ചാബ് കിംഗ്‌സിന്റെ ബാറ്റിംഗ് പരിശീലകനായി ജാഫര്‍ സേവനം അനുഷ്ഠിച്ചിരുന്നു.

ഐപിഎല്ലില്‍ ആദ്യ സീസണ്‍ മുതല്‍ മികച്ച ടീമുമായി എത്തുന്ന പഞ്ചാബിന് ഒരിക്കല്‍പോലും കിരീടനേട്ടത്തില്‍ എത്താന്‍ കഴിഞ്ഞിട്ടില്ല. 2014ല്‍ ഫൈനല്‍ കളിച്ചതാണ് ഏറ്റവും വലിയ നേട്ടം. അതിന് ശേഷം പ്ലേ ഓഫ് കളിക്കാനും പഞ്ചാബിന് കഴിഞ്ഞിട്ടില്ല. 2024ലെ ഐപിഎല്ലില്‍ ഒമ്പതാം സ്ഥാനത്തായിരുന്നു പഞ്ചാബ്. 2012, 2014 സീസണുകളില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ ചാമ്പ്യന്മാരാക്കിയ ബെയ്‌ലിസിന് പക്ഷേ പഞ്ചാബ് കിംഗ്‌സിനെ നേട്ടങ്ങളിലേക്ക് എത്തിക്കാന്‍ കഴിഞ്ഞില്ല. ഇതോടെയാണ് ഒരു ഇന്ത്യന്‍ പരിശീലകനെ ടീം അധികൃതര്‍ തേടുന്നത്.

 

kings eleven punjab Head Coach