ക്രിക്കറ്റിലെ എല്ലാ ഫോര്‍മാറ്റില്‍നിന്നും വിരമിച്ച് ഇന്ത്യയുടെ മുന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ വൃദ്ധിമാന്‍ സാഹ. പ്രഫഷണല്‍ ക്രിക്കറ്റിലെ തന്റെ അവസാന ക്യാമ്പയിനായിരിക്കും ഇത്തവണത്തെ രഞ്ജി ട്രോഫിയെന്ന് താരം പ്രഖ്യാപിച്ചു. ഈ സീസണ്‍ ക്രിക്കറ്റിലെ എന്റെ അവസാനത്തെതാവും ഇത്തവണ ബംഗാള്‍ ടീമിനൊപ്പമുള്ളത്. അവസാന തവണ ബംഗാളിനെ പ്രതിനിധീകരിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷം അറിയിക്കുന്നു, വിരമിക്കല്‍ പോസ്റ്റില്‍ 40 കാരനായ സാഹ പറയുന്നു.
2010ലാണ് സാഹ ഇന്ത്യന്‍ ജഴ്‌സിയില്‍ അരങ്ങേറ്റം കുറിക്കുന്നത്. ടെസ്റ്റിലായിരുന്നു സാഹ കൂടുതല്‍ മത്സരങ്ങളില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചത്. 40 മത്സരങ്ങളില്‍ നിന്ന് 1353 റണ്‍സ് ടെസ്റ്റില്‍ സ്വന്തമാക്കി. മൂന്ന് സെഞ്ച്വറികളും ആറ് അര്‍ധ സെഞ്ച്വറികളും നേടി. ഇന്ത്യക്ക് വേണ്ടി ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറി നേടിയ കീപ്പര്‍മാരില്‍ ധോണിക്കും പന്തിനും പിന്നില്‍ രണ്ടാം സ്ഥാനത്താണ് ഈ വലംകയ്യന്‍ കീപ്പര്‍. മൂന്ന് വര്‍ഷം മുമ്പ് 2021ല്‍ ന്യൂസിലാന്‍ഡിനെതിരെയാണ് സാഹ അവസാനമായി ടെസ്റ്റ് കളിച്ചത്. 2010ല്‍ തന്നെ ഏകദിനത്തിലും അരങ്ങേറിയ താരം ഒമ്പത് മത്സരങ്ങള്‍ മാത്രമാണ് കളിച്ചത്.