മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ക്യാപ്റ്റനായി തിരിച്ചെത്താനൊരുങ്ങുന്നു. വരുന്ന സീസണില്‍ കോഹ്ലി ആര്‍.സി.ബിയെ നയിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതുമായി ബന്ധപ്പെട്ട് ടീം മാനേജ്‌മെന്റുമായി കോഹ്‌ലി ചര്‍ച്ച നടത്തിയെന്നാണ് സൂചന. നിലവിലെ ക്യാപ്റ്റന്‍ ഫാഫ് ഡു പ്ലെസിക്ക് പകരമായി കോഹ്‌ലിയെ എത്തിക്കാനാണ് നീക്കം.
2013 മുതല്‍ ടീമിനെ നയിച്ച കോഹ്‌ലി 2021ലാണ് ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞത്. തുടര്‍ന്നാണ് ചെന്നൈ സൂപ്പര്‍ കിങ്‌സില്‍നിന്ന് ലേലത്തിലൂടെ ടീമിലെത്തിച്ച ഫാഫ് ഡു പ്ലെസിയെ ക്യാപ്റ്റനാക്കിയത്. 40 വയസ് പിന്നിട്ട ഡു പ്ലെസി കരിയര്‍ അവസാനിപ്പിച്ചേക്കുമെന്ന സൂചനയ്ക്കിടെയാണ് ക്യാപ്റ്റനെ മാറ്റാനുള്ള ചര്‍ച്ചകള്‍.
2008 മുതല്‍ മൂന്നുതവണ ആര്‍.സി.ബി. ഐ.പി.എല്‍. ഫൈനലില്‍ എത്തിയെങ്കിലും കപ്പുയര്‍ത്താന്‍ സാധിച്ചില്ല. 2016ല്‍ കോഹ്‌ലിയുടെ ക്യാപ്റ്റന്‍സിയില്‍ ഫൈനലില്‍ എത്തിയെങ്കിലും സണ്‍റൈസേഴ്‌സ് ഹൈദരാബാദിനോടു തോറ്റു. ഡു പ്ലെസിയുടെ ക്യാപ്റ്റന്‍സിയില്‍ രണ്ടുതവണ പ്ലേഓഫിലെത്തി. ഒരുതവണ ആറാം സ്ഥാനത്ത് ഫിനിഷ് ചെയ്തു.
ഗുജറാത്ത് ടൈറ്റന്‍സ് ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലിനേയും ഡല്‍ഹി ക്യാപിറ്റല്‍സ് താരം റിഷഭ് പന്തിനേയും ടീമിലെത്തിക്കാനുള്ള ശ്രമങ്ങള്‍ ആര്‍.സി.ബി. നടത്തുന്നുണ്ടെന്ന് റിപ്പോര്‍ട്ടുണ്ട്. 2008 മുതല്‍ ആര്‍.സി.ബിക്കൊപ്പമാണ് കോഹ്ലി.
വീണ്ടും ആര്‍സിബി ക്യാപ്റ്റനാകാന്‍ ഒരുങ്ങി വിരാട് കോഹ്‌ലി
വരുന്ന സീസണില്‍ കോഹ്ലി ആര്‍.സി.ബിയെ നയിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതുമായി ബന്ധപ്പെട്ട് ടീം മാനേജ്‌മെന്റുമായി കോഹ്‌ലി ചര്‍ച്ച നടത്തിയെന്നാണ് സൂചന. നിലവിലെ ക്യാപ്റ്റന്‍ ഫാഫ് ഡു പ്ലെസിക്ക് പകരമായി കോഹ്‌ലിയെ എത്തിക്കാനാണ് നീക്കം.
New Update