തന്റെ ബാറ്റ് ബംഗ്ലാദേശ് താരത്തിന് സമ്മാനിച്ച് വിരാട് കോലി

ബംഗ്ലാദേശിൽ ഈയിടെനടന്ന ആഭ്യന്തരകലാപത്തിൽ, ഷാകിബിനെതിരേ കൊലക്കുറ്റത്തിന് കേസുണ്ട്.

author-image
anumol ps
New Update
koli and hassan

 ബംഗ്ലാദേശ് താരം ഷാകിബ് അൽ ഹസ്സന് വിരാട് കോലി തന്റെ ബാറ്റ് സമ്മാനിക്കുന്നു

 


കാൻപുർ: രണ്ടാം ക്രിക്കറ്റ്‌ ടെസ്റ്റിനുശേഷം തന്റെ ബാറ്റ് ബംഗ്ലാദേശ് താരം ഷാകിബ് അൽ ഹസ്സന് സമ്മാനിച്ച് വിരാട് കോലി. ഈ പരമ്പര, തന്റെ കരിയറിലെ അവസാന ടെസ്റ്റ് ആയേക്കുമെന്ന് ഷാകിബ് പറഞ്ഞിരുന്നു.

ദക്ഷിണാഫ്രിക്കയ്ക്കെതിരേ വരാനിരിക്കുന്ന പരമ്പരയിൽ കളിക്കാൻ തയ്യാറാണെങ്കിലും സ്വന്തം നാട്ടിൽ എത്താനാകുമോയെന്ന ആശങ്കയുണ്ട്. ബംഗ്ലാദേശിൽ ഈയിടെനടന്ന ആഭ്യന്തരകലാപത്തിൽ, ഷാകിബിനെതിരേ കൊലക്കുറ്റത്തിന് കേസുണ്ട്. മതിയായ സുരക്ഷ ഉറപ്പാക്കിയില്ലെങ്കിൽ സ്വന്തം രാജ്യത്തേക്ക് മടങ്ങില്ലെന്നും ഷാകിബ് പറഞ്ഞിരുന്നു. ഈ സാഹചര്യത്തിൽ, 20 വർഷത്തോളംനീണ്ട അന്താരാഷ്ട്ര കരിയറിനുള്ള ആദരമായാണ് കോലി തന്റെ ബാറ്റ് താരത്തിന് സമ്മാനിച്ചത്.

Virat Kohli shakib al hasan