വംശീയാധിക്ഷേപം; വിനീഷ്യസിന് നീതി

'സ്പാനിഷ് ചരിത്രത്തിലെ ആദ്യത്തെ ഈ ക്രിമിനല്‍ ശിക്ഷ എനിക്കുവേണ്ടിയുള്ളതല്ല, എല്ലാ കറുത്ത വര്‍ഗക്കാര്‍ക്കും വേണ്ടിയുള്ളതാണ്.

author-image
Athira Kalarikkal
Updated On
New Update
vinicius

Vinicius Junior welcomed the eight-month prison sentences handed down to 3 fans

Listen to this article
0.75x 1x 1.5x
00:00 / 00:00

മാഡ്രിഡ് : വംശീയാധിക്ഷേപം നടത്തിയ വലന്‍സിയ ആരാധകര്‍ക്കെതിരെ എടുത്ത ശിക്ഷാ നപടിയെ സ്വാഗതം ചെയ്ത് ബ്രസീല്‍ ഫുട്ബോള്‍ താരം വിനീഷ്യസ് ജൂനിയര്‍. വിനീഷ്യസിനെതിരെനടത്തിയ വംശീയാധിക്ഷേപത്തില്‍ മൂന്ന് പേര്‍ക്ക് 8 മാസത്തെ ശിക്ഷയാണ് വിധിച്ചത്.

കഴിഞ്ഞവര്‍ഷം നടന്ന ലാലിഗ മത്സരത്തിനിടെയാണ് വിനീഷ്യസിന് നേരെ വംശീയാധിക്ഷേപം നടന്നത്. ദുരനുഭവം നേരിട്ട വിനീഷ്യസ് കരഞ്ഞുകൊണ്ടാണ് ഗ്രൗണ്ടില്‍ നിന്ന് പൊട്ടിക്കരഞ്ഞാണ്് ഗ്രൗണ്ട് വിട്ടത്. കേസില്‍ നീതി കിട്ടുന്നതിന് വേണ്ടി സഹായിച്ചതിന് ലാലിഗയ്ക്കും റയല്‍ മാഡ്രിഡിനും വിനീഷ്യസ് നന്ദി അറിയിച്ചു. 

'സ്പാനിഷ് ചരിത്രത്തിലെ ആദ്യത്തെ ഈ ക്രിമിനല്‍ ശിക്ഷ എനിക്കുവേണ്ടിയുള്ളതല്ല, എല്ലാ കറുത്ത വര്‍ഗക്കാര്‍ക്കും വേണ്ടിയുള്ളതാണ്. ഞാന്‍ എപ്പോഴും പറയുന്നതുപോലെ, വംശീയതയുടെ ഇരയല്ല ഞാന്‍. മറിച്ച് വംശീയവാദികളുടെ അന്തകനാണ്. മറ്റുള്ള വംശീയ വാദികള്‍ പേടിച്ച്, നാണിച്ച് നിഴലുകള്‍ക്കുള്ളില്‍ മറഞ്ഞിരിക്കട്ടെ', വിനീഷ്യസ് സാമൂഹിക മാധ്യമത്തില്‍ കുറിച്ചു.

 

Vinicius Junior Laliga Brazil Football