വിനേഷ് ഫോഗട്ടിന് ഡല്‍ഹിയില്‍ ഗംഭീര വരവേല്‍പ്പ്, വിങ്ങിപ്പൊട്ടി താരം

സ്വര്‍ണ മെഡല്‍ നേടുമ്പോഴുള്ളതിനേക്കാള്‍ വലിയ ആദരവാണ് വിനേഷിന് രാജ്യം നല്‍കുന്നതെന്ന് മാതാവ് പ്രേംലത ഡല്‍ഹി വിമാനത്താവളത്തില്‍ പ്രതികരിച്ചു. 

author-image
Athira Kalarikkal
New Update
vineshb

പാരീസ് ഒളിംപിക്‌സിന് ശേഷം ഡല്‍ഹിയിലെത്തിയ വിനേഷ് ഫോഗട്ടിനെ ഗുസ്തി താരം ബജ്‌രങ് പൂനിയ ആശ്വസിപ്പിക്കുന്നു, സാക്ഷി മാലിക് സമീപം.

Listen to this article
0.75x 1x 1.5x
00:00 / 00:00

 ന്യൂഡല്‍ഹി :  ഇന്ത്യന്‍ ഗുസ്തി താരം വിനേഷ് ഫോഗട്ടിന് ഡല്‍ഹിയില്‍ വമ്പന്‍ സ്വീകരണം ഒരുക്കി. പാരിസ് ഒളിംപിക്‌സിന് ശേഷം കുറച്ച് ദിവസങ്ങള്‍ കഴിഞ്ഞാണ് വിനേഷ് ഫോഗട്ട് എത്തുന്നത്. ഗുസ്തി താരങ്ങളായ ബജ്‌രങ് പൂനിയ, സാക്ഷി മാലിക്ക് എന്നിവരും നൂറു കണക്കിന് ആരാധകരും വിനേഷിനെ സ്വീകരിക്കാന്‍ എത്തി.  പ്രത്യേകം തയാറാക്കിയ വാഹനത്തില്‍ ആരാധകരെ അഭിവാദ്യം ചെയ്യുന്നതിനിടെ വിനേഷ് വിങ്ങിപ്പൊട്ടി.  ആരാധകര്‍ നല്‍കിയ സ്വീകരണത്തിന് വൈകാരികമായാണ് താരം പ്രതികരിച്ചത്. 

രാജ്യം നല്‍കിയ പിന്തുണയ്ക്കു നന്ദിയുണ്ടെന്നു ഗുസ്തി താരം പറഞ്ഞു. വിനേഷ് ഫോഗട്ടിന്റെ കുടുംബവും ഡല്‍ഹിയിലെത്തിയിരുന്നു. സ്വര്‍ണ മെഡല്‍ നേടുമ്പോഴുള്ളതിനേക്കാള്‍ വലിയ ആദരവാണ് വിനേഷിന് രാജ്യം നല്‍കുന്നതെന്ന് മാതാവ് പ്രേംലത ഡല്‍ഹി വിമാനത്താവളത്തില്‍ പ്രതികരിച്ചു. 

vinesh phogat paris olympics 2024 wrestler