ഇന്ത്യയുടെ ഗുസ്തി താരം വിനേഷ് ഫൊഗട്ട് പാരീസ് ഒളിമ്പിക്‌സില്‍ തന്നെ അയോഗ്യ ആക്കിയ വിധിക്ക് എതിരെ നല്‍കിയ അപ്പീലില്‍ കോര്‍ട്ട് ഓഫ് ആര്‍ബിട്രേഷന്‍ ഫോര്‍ സ്‌പോര്‍ട്‌സ് (സി.എ.എസ്.) വിധി പറയുന്നത് നാളത്തേക്ക് നീട്ടി. ഇന്ന് വൈകിട്ട് പ്രാദേശിക സമയം 6 മണിക്ക് (ഇന്ത്യന്‍ സമയം രാത്രി 9.30) വിധി വരും എന്നായിരുന്നു നേരത്തെ പറഞ്ഞിരുന്നത്. എന്നാല്‍ നിലവില്‍ വിധി പറയുന്നത് നാളെ (ഞായര്‍) രാത്രി ഇന്ത്യന്‍ സമയം 9.30ന് ആയിരിക്കുമെന്നാണ് അറിയിപ്പ്. അപ്പീല്‍ പെട്ടെന്ന് തള്ളാതെ നീട്ടിയത് ചിലപ്പോള്‍ ഇന്ത്യന്‍ താരത്തിന് വിധി അനുകൂലമാവാനുള്ള സൂചനയാണെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.
ഇന്നലെ വൈകിട്ട് ഈ വിഷയത്തില്‍ ദീര്‍ഘനേരം വാദം കേട്ടിരുന്നു. സിഎഎസ് ഹിയറിംഗില്‍ വിനേഷിനെ പ്രതിനിധീകരിച്ച് ജോയല്‍ മോണ്‍ലൂയിസ്, എസ്‌റ്റെല്ലെ ഇവാനോവ, ഹബ്ബിന്‍ എസ്‌റ്റെല്ലെ കിം, ചാള്‍സ് ആംസണ്‍ എന്നിവര്‍ അഭിഭാഷകരായി സംസാരിച്ചു. തനിക്ക് കൂടി പങ്ക് വെച്ചു വെള്ളി മെഡല്‍ നല്‍കണമെന്നാണ് വിനേഷ് ആവശ്യപ്പെട്ടിട്ടുള്ളത്. അന്തിമ വിധി ഇന്ത്യക്ക് അനുകൂലമാകും എന്ന പ്രതീക്ഷയിലാണ് കായികപ്രേമികള്‍.
50 കിലോഗ്രാം ഗുസ്തിയില്‍ ഇന്ത്യന്‍ താരം ഫൈനലില്‍ എത്തിയതായിരുന്നു. എന്നാല്‍ 100 ഗ്രാം ഭാരം അധികമായതിനാല്‍ വിനേഷ് ഫൊഗട്ടിനെ അയോഗ്യ ആക്കുകയും മെഡല്‍ നിഷേധിക്കുകയും ആയിരുന്നു. വിനേഷ് വിജയിച്ച മൂന്ന് മത്സരങ്ങള്‍ കളിക്കുമ്പോഴും വിനേഷ് നിയമത്തില്‍ അനുവദനീയമായ ഭാരത്തില്‍ തന്നെ ആയിരുന്നു ഉണ്ടായിരുന്നത്. അതുകൊണ്ട് ആ മത്സരങ്ങളിലെ ഫലം ഇല്ലാതാക്കരുത് എന്നും താന്‍ വെള്ളി എങ്കിലും അര്‍ഹിക്കുന്നുണ്ട് എന്നുമാണ് വിനേഷ് അപ്പീല്‍ ചെയ്തത്.
വിനേഷ് ഫൊഗട്ടിന്റെ അപ്പീലില്‍ വിധി നാളെ
ഗുസ്തി താരം വിനേഷ് ഫൊഗട്ട് തന്നെ അയോഗ്യ ആക്കിയ വിധിക്ക് എതിരെ നല്‍കിയ അപ്പീലില്‍ കോര്‍ട്ട് ഓഫ് ആര്‍ബിട്രേഷന്‍ ഫോര്‍ സ്‌പോര്‍ട്‌സ് (സി.എ.എസ്.) വിധി പറയുന്നത് നാളത്തേക്ക് നീട്ടി
New Update
00:00
/ 00:00