യുഎസ് ഓപ്പണ്‍; സിന്നറിന് രണ്ടാം ഗ്രാന്‍ഡ്സ്ലാം കിരീടം

സിന്നറിന്റെ രണ്ടാം ഗ്രാന്‍ഡ്സ്ലാം കിരീടനേട്ടമാണിത്. നലില്‍ യുഎസ് താരം ടെയ്ലര്‍ ഫ്രിറ്റ്സിനെ 63,64, 75 എന്ന സ്‌കോറിനാണ് സിന്നര്‍ തോല്‍പിച്ചത്.

author-image
Athira Kalarikkal
New Update
sinner

Jannik Sineer

Listen to this article
0.75x 1x 1.5x
00:00 / 00:00

ന്യൂയോര്‍ക്ക് : യുഎസ് ഓപ്പണ്‍ പുരുഷ സിംഗിള്‍സ് കിരീടം സ്വന്തമാക്കി ഇറ്റാലിയന്‍ താരം യാനിക് സിന്നര്‍. സിന്നറിന്റെ രണ്ടാം ഗ്രാന്‍ഡ്സ്ലാം കിരീടനേട്ടമാണിത്. നലില്‍ യുഎസ് താരം ടെയ്ലര്‍ ഫ്രിറ്റ്സിനെ 63,64, 75 എന്ന സ്‌കോറിനാണ് സിന്നര്‍ തോല്‍പിച്ചത്. ഈ വര്‍ഷം ആദ്യം ഓസ്ട്രേലിയന്‍ ഓപ്പണ്‍ കിരീടവും 23 വയസ്സുകാരനായ താരം വിജയിച്ചിരുന്നു. മത്സരത്തിന്റെ തുടക്കം മുതല്‍ തന്നെ ആധിപത്യം തുടര്‍ന്ന സിന്നര്‍ ആദ്യ സെറ്റില്‍ 43ന് മുന്നിലായിരുന്നു.

യുഎസ് താരത്തെ സ്വന്തം ആരാധകര്‍ക്കു മുന്നില്‍ പ്രതിരോധത്തിലാക്കിയ സിന്നര്‍ ആദ്യ സെറ്റ് 63ന് സ്വന്തമാക്കി. രണ്ടാം ഗെയിമില്‍ 11ന് എന്ന നിലയില്‍ ഫ്രിറ്റ്സ് മത്സരത്തിലേക്കു തിരികെയെത്തിയതോടെ മത്സരം കടുത്തു. മികച്ച പ്രകടനങ്ങളുമായി രണ്ടു താരങ്ങളും പൊരുതിയതോടെ സ്‌കോര്‍ 33 എന്ന നിലയില്‍. 54 എന്ന നിലയില്‍ മുന്നിലെത്തിയ ലോക ഒന്നാം നമ്പര്‍ താരം 64ന് രണ്ടാം സെറ്റ് പിടിച്ചെടുത്തു.

മൂന്നാം സെറ്റിലും 11 എന്ന നിലയിലായിരുന്നു ഒരു ഘട്ടത്തിലെ പോരാട്ടം. പിന്നീട് ഫ്രിറ്റ്സ് 53ന് മുന്നിലെത്തി. എന്നാല്‍ ശക്തമായി തിരിച്ചടിച്ച സിന്നര്‍ 7-5 മൂന്നാം സെറ്റും യുഎസ് ഓപ്പണ്‍ കിരീടവും സ്വന്തമാക്കി. ലോക 12ാം നമ്പര്‍ താരമായ ഫ്രിറ്റ്സ് 2009ന് ശേഷം ഗ്രാന്‍ഡ് സ്ലാം ഫൈനലിലെത്തുന്ന യുഎസിന്റെ ആദ്യ പുരുഷ താരമാണ്.

സെമിയില്‍ ബ്രിട്ടന്റെ ജാക് ഡ്രേപ്പറെ 75,76 (73), 62 എന്ന സ്‌കോറില്‍ പരാജയപ്പെടുത്തിയാണ് സിന്നര്‍ യുഎസ് ഓപ്പണ്‍ ഫൈനലിലെത്തുന്ന ആദ്യ ഇറ്റാലിയന്‍ താരമായത്. കിരീടനേട്ടത്തോടെ യുഎസ് ഓപ്പണ്‍ വിജയിക്കുന്ന ആദ്യ ഇറ്റാലിയന്‍ താരവുമായി. ഓസ്ട്രേലിയന്‍ ഓപ്പണ്‍ ഫൈനലില്‍ ഡാനില്‍ മെദ്വദേവിനെ വീഴ്ത്തിയാണ് സിന്നര്‍ കരിയറിലെ ആദ്യ ഗ്രാന്‍ഡ് സ്ലാം വിജയിക്കുന്നത്. 

 

us open jannik sinner