കോപ്പയിൽ കൂട്ടത്തല്ല്; തോൽവിക്ക് പിന്നാലെ ഗ്യാലറിയിൽ കയറി കൊളംബിയൻ ആരാധകരെ തല്ലി ഉറു​ഗ്വായ് താരങ്ങൾ

കടുത്ത ശാരീരിക പോരാട്ടം കണ്ട മത്സരത്തിൽ കൊളംബിയയുടെ ഡാനിയേൽ മുനോസ് ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിൽ ചുവപ്പു കാർഡ് കണ്ടത് ഇരു ടീമിലെയും താരങ്ങളെയും ആരാധകരെയും പ്രകോപിപ്പിച്ചിരുന്നു.

author-image
Greeshma Rakesh
Updated On
New Update
copa america semi final match

uruguay players brawl with colombia fans in stands after copa america semi final match

Listen to this article
0.75x 1x 1.5x
00:00 / 00:00

നോർത്ത് കരോലീന: കോപ്പ അമേരിക്കയിൽ കൊളംബിയക്കെതിരായ സെമി ഫൈനൽ തോൽവിക്കൊടുവിൽ ഗ്യാലറിയിലേക്ക് ഓടിക്കയറി കൊളംബിയൻ ആരാധകരെ തല്ലി ഉറു​ഗ്വായ്  ‌താരങ്ങൾ.സെമിയിൽ ഉറു​ഗ്വായ് എതിരില്ലാത്ത ഒരു ഗോളിന് തോറ്റിരുന്നു.ഫൈനൽ വിസിൽ മുഴങ്ങിയതിന് പിന്നാലെ ഡഗ് ഔട്ടിലിരിക്കുകയായിരുന്ന ഉറു​ഗ്വായ് താരങ്ങൾ കൂട്ടത്തോടെ ഗ്യാലറിയിലേക്ക് ഓടിക്കയറകുകയും കൊളംബിയൻ ആരാധകരെ തല്ലുകയുമായിരുന്നു.

സൂപ്പർ താരങ്ങളായ ഡാർവിൻ ന്യൂനസും റൊണാൾഡ് ആറൗജുവും കാണികളെ തല്ലാനും മുന്നേറ്റനിരയിലുണ്ടായിരുന്നു.എന്നാൽ ഇതിനുള്ള കാരണം വ്യക്തമല്ല. കടുത്ത ശാരീരിക പോരാട്ടം കണ്ട മത്സരത്തിൽ കൊളംബിയയുടെ ഡാനിയേൽ മുനോസ് ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിൽ ചുവപ്പു കാർഡ് കണ്ടത് ഇരു ടീമിലെയും താരങ്ങളെയും ആരാധകരെയും പ്രകോപിപ്പിച്ചിരുന്നു.

എന്നാൽ രണ്ടാം പകുതിയിൽ 10 പേരായി ചുരുങ്ങിയിട്ടും ഉറു​ഗ്വായ് ഗോളടിപ്പിക്കാൻ വിടാതെ കൊളംബിയ പിടിച്ചപു നിന്നു. പലപ്പോഴും മത്സരം ഇരു ടീമിലെയും താരങ്ങളുടെ ശാരീരിക മികവിൻറെ കൂടി മത്സരമായി മാറിയതോടെ റഫറിക്ക് പലതവണ ഇടപെടേണ്ടിവന്നിരുന്നു. ഇതിനിടെ ഗ്യാലറിയിലും കൊളംബിയയുടെയും യുറുഗ്വേയുടെയും താരങ്ങൾ തമ്മിൽ വാക്പോരിലേർപ്പെട്ടിരുന്നു.

ഉറു​ഗ്വാ‍യ്ക്കെതിരായ ജയത്തോടെ പരാജയമറിയാതെ തുടർച്ചയായി 27 മത്സരങ്ങൾ പൂർത്തിയാക്കിയ കൊളംബിയ രണ്ട് വർഷം മുമ്പാണ് അവസാനമായി തോറ്റത്. ഇന്ത്യൻ സമയം തിങ്കളാഴ്ച പുലർച്ചെ 5.30ന് നടക്കുന്ന ഫൈനലിൽ നിലവിലെ ചാമ്പ്യൻമാരായ അർജൻറീനയാണ് കൊളംബിയയുടെ എതിരാളികൾ.23 വർഷം മുമ്പ് 2001ൽ കോപ്പയിൽ ചാമ്പ്യൻമാരായിട്ടുള്ള കൊളംബിയ രണ്ടാം കിരീടം തേടിയാണ് ഫൈനലിൽ ഇറങ്ങുന്നത്.

 

football colombia uruguay clash Copa America 2024