ഏഷ്യാ കപ്പ് അണ്ടര്‍19 ഏകദിന ക്രിക്കറ്റിനുള്ള ഇന്ത്യന്‍ ടീമില്‍ ഇടം പിടിച്ച് മലയാളി ലെഗ്‌സ്പിന്നര്‍ മുഹമ്മദ് ഇനാന്‍. ഓസ്‌ട്രേലിയക്കെതിരെയായ അണ്ടര്‍ 19 ടെസ്റ്റ്-ഏകദിന പരമ്പരയില്‍ ഇനാന്‍ നടത്തിയ മികച്ച പ്രകടനമാണ് ഏഷ്യകപ്പ് അണ്ടര്‍ 19 ടീമിലേക്കുള്ള വഴി തുറന്നത്. രണ്ട് പരമ്പരകളും ഇന്ത്യ തൂത്തുവാരിയപ്പോള്‍ അതില്‍ നിര്‍ണായക സ്വാധീനമാകാന്‍ ഇനാന് സാധിച്ചു. ഏകദിന പരമ്പരയില്‍ ആറു വിക്കറ്റും ടെസ്റ്റ് പരമ്പരയില്‍ 16 വിക്കറ്റും ഇനാന്‍ നേടി.
കൂച്ച് ബെഹാര്‍ ട്രോഫിയിലും ഇനാന്‍ കളിക്കുന്നുണ്ട്. അതേസമയം മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനും പരിശീലകനുമായിരുന്ന രാഹുല്‍ ദ്രാവിഡിന്റെ മകന്‍ സമിത് ദ്രാവിഡിന് ടീമില്‍ ഇടം നേടാന്‍ സാധിച്ചില്ല. യുഎഇയിലാണ് ഏഷ്യാകപ്പ് അണ്ടര്‍ 19 ഏകദിന ടൂര്‍ണമെന്റ് നടക്കുന്നത്. പാകിസ്താന്‍, ജപ്പാന്‍, യുഎഇ എന്നിവരാണ് ഇന്ത്യയുടെ ഗ്രൂപ്പിലുള്ളത്. ഗ്രൂപ്പ് എയില്‍ നവംബര്‍ 30ന് ദുബായില്‍ പാകിസ്താനുമായിട്ടാണ് ഇന്ത്യയുടെ ആദ്യമത്സരം.
പ്രവാസി മലയാളികളായ മാതാപിതാക്കള്‍ക്കൊപ്പം ഷാര്‍ജയില്‍ ജീവിച്ചിരുന്ന ഇനാന്‍ ഷാര്‍ജയിലെ ക്രിക്കറ്റ് അക്കാദമിയില്‍ നിന്നാണ് ക്രിക്കറ്റിലെ ബാലപാഠങ്ങള്‍ പഠിക്കുന്നത്. പിന്നീട് കൂടുതല്‍ അവസരങ്ങള്‍ക്കായി നാട്ടിലേക്ക് മടങ്ങി. പിന്നാലെ അണ്ടര്‍ 14 കേരള ടീമില്‍ അംഗമായി. കൂച്ച് ബെഹാര്‍ ട്രോഫിയില്‍ കേരളത്തിന് വേണ്ടിയുള്ള മികച്ച ബൗളിങ് പ്രകടനം ഇന്ത്യന്‍ ടീമിലേക്കുള്ള വാതില്‍ തുറക്കുകയായിരുന്നു.
അണ്ടര്‍ 19 ഏഷ്യാകപ്പ്: മുഹമ്മദ് ഇനാന്‍ ഇന്ത്യന്‍ ടീമില്‍
ഓസ്‌ട്രേലിയക്കെതിരെയായ അണ്ടര്‍ 19 ടെസ്റ്റ്-ഏകദിന പരമ്പരയില്‍ ഇനാന്‍ നടത്തിയ മികച്ച പ്രകടനമാണ് ഏഷ്യകപ്പ് അണ്ടര്‍ 19 ടീമിലേക്കുള്ള വഴി തുറന്നത്.
New Update