ബുമ്രയുടെ ശക്തമായ ആക്രമണം; പാകിസ്ഥാന്‍ തകര്‍ന്നടിഞ്ഞു! ത്രില്ലര്‍ വിജയം

ജയത്തോടെ ഗ്രൂപ്പ് എയില്‍ ഇന്ത്യ ഒന്നാമതെത്തി. തോല്‍വിയോടെ ടൂര്‍ണമെന്റില്‍ പാക്കിസ്ഥാന്റെ ഭാവി പരുങ്ങലിലുമായി.

author-image
Rajesh T L
New Update
t20 world cup india vs pakistan
Listen to this article
0.75x 1x 1.5x
00:00 / 00:00

ന്യൂയോര്‍ക്ക്: സൂപ്പര്‍ ത്രില്ലര്‍ മത്സരത്തില്‍ പാക്കിസ്ഥാനെതിരെ ടീം ഇന്ത്യയ്ക്ക് 6 റണ്‍സിന്റെ ഉജ്വല വിജയം.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റു ചെയ്ത ഇന്ത്യയെ 19 ഓവറില്‍ 119 റണ്‍സിന് പുറത്താക്കി. ഇതോടെ പാക്കിസ്ഥാന്‍ വിജയം ഉറപ്പിച്ചതാണ്. എന്നാല്‍, ബോളര്‍മാരുടെ കരുത്തില്‍ ഇന്ത്യ തിരിച്ചടിച്ചു. അതോടെ പാകിസ്ഥാനെ 20 ഓവറില്‍ 7ന് 113 എന്ന സ്‌കോറില്‍ തളച്ച് ഇന്ത്യ 6 റണ്‍സിന്റെ ത്രില്ലര്‍ വിജയം സ്വന്തമാക്കി 

ജയത്തോടെ ഗ്രൂപ്പ് എയില്‍ ഇന്ത്യ ഒന്നാമതെത്തി. തോല്‍വിയോടെ ടൂര്‍ണമെന്റില്‍ പാക്കിസ്ഥാന്റെ ഭാവി പരുങ്ങലിലുമായി.

അര്‍ഷ്ദീപ് സിങ് എറിഞ്ഞ അവസാന ഓവറില്‍ 18 റണ്‍സായിരുന്നു പാക്കിസ്ഥാന് ജയിക്കാന്‍ ആവശ്യം. ആദ്യ പന്തില്‍ ഇമാദ് വസീമിനെ (23 പന്തില്‍ 15) പുറത്താക്കിയ അര്‍ഷ്ദീപ് അടുത്ത രണ്ടു പന്തുകളിലും വഴങ്ങിയത് ഓരോ റണ്‍ വീതം. അവസാന 3 പന്തുകളില്‍ ജയിക്കാന്‍ 16 റണ്‍സ്. നാലാം പന്തിലും അഞ്ചാം പന്തിലും ബൗണ്ടറി നേടിയ നസീം ഷായ്ക്ക് (4 പന്തില്‍ 10 നോട്ടൗട്ട്) അവസാന പന്തില്‍ നേടാനായത് ഒരു റണ്‍ മാത്രം. 4 ഓവറില്‍ 14 റണ്‍സ് വഴങ്ങി 3 വിക്കറ്റ് വീഴ്ത്തിയ ഇന്ത്യന്‍ പേസര്‍ ജസ്പ്രീത് ബുമ്രയാണ് പ്ലെയര്‍ ഓഫ് ദ് മാച്ച്.

 

cricket India vs Pakistan twenty20 worlcup