ബംഗ്ലാദേശിനെ വീഴ്ത്തി; ഇന്ത്യ സെമി ഫൈനല്‍ ഉറപ്പിച്ചു

ഹാര്‍ദിക് പാണ്ഡ്യയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. ഹാര്‍ദിക് പാണ്ഡ്യ 27 പന്തില്‍ 50 റണ്‍സ് നേടി പുറത്താകാതെ നിന്നു.

author-image
Rajesh T L
Updated On
New Update
t20 cricket
Listen to this article
0.75x 1x 1.5x
00:00 / 00:00

 

ആന്റിഗ്വ: ട്വന്റി20 ലോകകപ്പ് സൂപ്പര്‍ എട്ടില്‍ രണ്ടാം വിജയം സ്വന്തമാക്കി ഇന്ത്യ. ഇതോടെ ഇന്ത്യ സെമി ഫൈനല്‍ ഉറപ്പിച്ചു. ബംഗ്ലാദേശിനെതിരെ 50 റണ്‍സ് വിജയമാണ് ഇന്ത്യ നേടിയത്. ജയത്തോടെ സൂപ്പര്‍ 8 ഒന്നാം ഗ്രൂപ്പില്‍ നാലു പോയിന്റുമായി ഇന്ത്യ ഒന്നാമതെത്തി.

ഇന്ത്യ ഉയര്‍ത്തി 197 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്ന ബംഗ്ലദേശ് എട്ടു വിക്കറ്റു നഷ്ടത്തില്‍ 146 റണ്‍സില്‍ പുറത്തായി. ഇന്ത്യയ്ക്കായി കുല്‍ദീപ് യാദവ് മൂന്നും അര്‍ഷ്ദീപ് സിങ്, ജസ്പ്രീത് ബുമ്ര എന്നിവര്‍ രണ്ടു വീതം വിക്കറ്റുകളും വീഴ്ത്തി. 

ഇന്ത്യയ്ക്ക് സൂപ്പര്‍ 8ല്‍ ഇനി ഓസ്‌ട്രേലിയയ്‌ക്കെതിരെയും മത്സരമുണ്ട്.

ഇന്ത്യന്‍ ബോളര്‍മാര്‍ ബംഗ്ലദേശ് ബാറ്റര്‍മാരെ തുടക്കം മുതല്‍ സമ്മര്‍ദത്തിലാക്കി. 7.5 ഓവറുകളിലാണ് ബംഗ്ലദേശ് സ്‌കോര്‍ 50 നേടിയത്. 100 റണ്‍സിലെത്താന്‍ അവര്‍ക്ക് 11.2 ഓവറുകള്‍ വേണ്ടിവന്നു. 

32 പന്തുകളില്‍നിന്ന് 40 റണ്‍സെടുത്ത ക്യാപ്റ്റന്‍ നജ്മുല്‍ ഹുസെയ്ന്‍ ഷന്റോയാണ് ബംഗ്ലദേശിന്റെ ടോപ് സ്‌കോറര്‍. തന്‍സിദ് ഹസന്‍ (31 പന്തില്‍ 29), റിഷാദ് ഹുസെയ്ന്‍ (10 പന്തില്‍ 24), ലിറ്റന്‍ ദാസ് (10 പന്തില്‍ 13) എന്നിവരാണ് ബംഗ്ലദേശിന്റെ മറ്റു പ്രധാന സ്‌കോറര്‍മാര്‍. 

നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 196 റണ്‍സെടുത്തു. 

ഹാര്‍ദിക് പാണ്ഡ്യയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. ഹാര്‍ദിക് പാണ്ഡ്യ 27 പന്തില്‍ 50 റണ്‍സ് നേടി പുറത്താകാതെ നിന്നു. രോഹിത് ശര്‍മ (11 പന്തില്‍ 23), വിരാട് കോലി (28 പന്തില്‍ 37), ഋഷഭ് പന്ത് (24 പന്തില്‍ 36), ശിവം ദുബെ (24 പന്തില്‍ 34) എന്നിവരും ബാറ്റിങ്ങില്‍ തിളങ്ങി.

ടോസ് ജയിച്ച ബംഗ്ലദേശ് ക്യാപ്റ്റന്‍ നജ്മുല്‍ ഹുസെയ്ന്‍ ഷന്റോ ഇന്ത്യയെ ബാറ്റിങ്ങിനു വിടുകയായിരുന്നു. അഫ്ഗാനിസ്ഥാനെ തോല്‍പിച്ച അതേ ടീമുമായാണ് ഇന്ത്യ കളിക്കാനിറങ്ങിയത്. 

 

 

 

 

 

 

 

 

 

cricket T20 World Cup