നാലോവറില്‍ പൂജ്യം റണ്ണിന് മൂന്ന് വിക്കറ്റ്! റെക്കോര്‍ഡിട്ട് ഫെര്‍ഗ്യൂസണ്‍

ആദ്യമായാണ് പുരുഷ ടി20 ലോകകപ്പ് ചരിത്രത്തില്‍ നാലോവറും മെയ്‌ഡനാക്കുന്നത്.

author-image
Athul Sanil
New Update
ferguson
Listen to this article
0.75x 1x 1.5x
00:00 / 00:00

ട്രിനിഡാഡിലെ ബ്രയാന്‍ ലാറ സ്റ്റേഡിയത്തില്‍ ആദ്യം ബാറ്റ് ചെയ്ത പാപുവ ന്യൂ ഗിനിയ 19.4 ഓവറില്‍ 78 റണ്‍സില്‍ ഓള്‍ഔട്ടായി. പാപുവ ന്യൂ ഗിനിയക്കെതിരെ ന്യൂസിലന്‍ഡിന് 79 റണ്‍സ് വിജയലക്ഷ്യം. ബ്രയാന്‍ ലാറ സ്റ്റേഡിയത്തില്‍ മഴ കാരണം വൈകിയാണ് മത്സരം ആരംഭിച്ചത്. ടോസ് നഷ്‌ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ പാപുവ ന്യൂ ഗിനിയ, കിവീസ് പേസ് ആക്രമണത്തിന് മുന്നില്‍ തുടക്കത്തിലെ പതറി. നാല് ഓവറില്‍ ഒറ്റ റണ്‍ പോലും വഴങ്ങാതെ മൂന്ന് വിക്കറ്റുമായി പേസര്‍ ലോക്കീ ഫെര്‍ഗ്യൂസണ്‍ ഞെട്ടിച്ചു. ആദ്യമായാണ് പുരുഷ ടി20 ലോകകപ്പ് ചരിത്രത്തില്‍ നാലോവറും മെയ്‌ഡനാക്കുന്നത്. റെക്കോർഡ് ഫെര്‍ഗ്യൂസണ് സ്വന്തം.

 

ഇന്നിംഗ്‌സിലെ ഒന്‍പതാം ബോളില്‍ ഓപ്പണര്‍ ടോണി ഉറാ (2 പന്തില്‍ 1) ടിം സൗത്തിയുടെ പന്തില്‍ ഗ്ലെന്‍ ഫിലിപ്‌സിന്‍റെ ക്യാച്ചില്‍ മടങ്ങി. അഞ്ചാം ഓവറില്‍ സഹഓപ്പണറും ക്യാപ്റ്റനുമായ അസ്സാദ് വാലയെ (16 പന്തില്‍ 6) ലോക്കീ ഫെര്‍ഗ്യൂസണ്‍ മടക്കി.മൂന്നാം വിക്കറ്റില്‍ ചാള്‍സ് അമിനിയും സെസെ ബൗവും പ്രതിരോധിച്ചെങ്കിലും 12-ാം ഓവറില്‍ ലോക്കി കൂട്ടുകെട്ട് പൊളിച്ചു. 25 പന്തില്‍ 17 റണ്‍സ് നേടിയ അമിനി എല്‍ബിയില്‍ പുറത്താവുകയായിരുന്നു. തൊട്ടടുത്ത ഓവറില്‍ സെസെയെ (27 പന്തില്‍ 12) മിച്ചല്‍ സാന്‍റ്‌നര്‍ പറഞ്ഞയച്ചു. വീണ്ടും ലോക്കീ ഫെര്‍ഗ്യൂസണ്‍ ആഞ്ഞടിച്ചപ്പോള്‍ അഞ്ചാമനായി ചാഡ് സോപ്പറും വീണു. നാല് ഓവറില്‍ പൂജ്യ റണ്‍സിന് മൂന്ന് വിക്കറ്റുമായി ലോക്കീ റെക്കോര്‍ഡിടുകയും ചെയ്തു.

cricket T 20