തോമസ് മുള്ളര്‍ രാജ്യാന്തര  ഫുട്‌ബോളില്‍ നിന്ന് വിരമിച്ചു

2014ല്‍ ബ്രസീലില്‍ നടന്ന ഫിഫ ലോകകപ്പില്‍ ജര്‍മ്മനിയുടെ വിജയത്തില്‍ നിര്‍ണായക പങ്ക് വഹിച്ചതാണ് മുള്ളറുടെ കരിയറിലെ ഏറ്റവും ഉയര്‍ന്ന നേട്ടം. ടൂര്‍ണമെന്റിലുടനീളം നിര്‍ണായക ഗോളുകളും അസിസ്റ്റുകളും താരം സംഭാവന ചെയ്തിരുന്നു.

author-image
Prana
New Update
football
Listen to this article
0.75x 1x 1.5x
00:00 / 00:00

ബെര്‍ലിന്‍: ജര്‍മ്മന്‍ ഫുട്‌ബോള്‍ താരം തോമസ് മുള്ളര്‍ രാജ്യാന്തര മത്സരങ്ങളില്‍നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു. 34-കാരനായ മുന്നേറ്റനിരതാരം ദേശീയ ടീമിനായി 131 മത്സരങ്ങളില്‍ ജേഴ്‌സി അണിഞ്ഞിട്ടുണ്ട്. 45 ഗോളുകളും 41 അസിസ്റ്റുകളും രാജ്യത്തിനായി നേടി.
2014ല്‍ ബ്രസീലില്‍ നടന്ന ഫിഫ ലോകകപ്പില്‍ ജര്‍മ്മനിയുടെ വിജയത്തില്‍ നിര്‍ണായക പങ്ക് വഹിച്ചതാണ് മുള്ളറുടെ കരിയറിലെ ഏറ്റവും ഉയര്‍ന്ന നേട്ടം. ടൂര്‍ണമെന്റിലുടനീളം നിര്‍ണായക ഗോളുകളും അസിസ്റ്റുകളും താരം സംഭാവന ചെയ്തിരുന്നു. 2024 യൂറോയില്‍ ജര്‍മ്മനിയുടെ നിരാശാജനകമായ പ്രകടനത്തെ തുടര്‍ന്നാണ് ബയേണ്‍ മ്യൂണിക്കിന്റെ താരം കൂടിയായ മുള്ളറുടെ വിരമിക്കല്‍ പ്രഖ്യാപനം. ജര്‍മനി ക്വാര്‍ട്ടര്‍ ഫൈനലില്‍ പരാജയപ്പെട്ടിരുന്നു. 

 

2034 Football World Cup