ന്യൂഡല്‍ഹി : ടെസ്‌ല 'റോബോടാക്‌സി' ഇറക്കിയപ്പോള്‍ വിപണിയില്‍ നിന്ന് നേരിട്ടത് ശക്തമായ തിരിച്ചടി. ടെസ്‌ല കമ്പനിയുടെ ഓഹരി മൂല്യം ഒറ്റ ദിവസം കൊണ്ട് ഇടിഞ്ഞത് അഞ്ചു ലക്ഷം കോടി രൂപ (6,000 കോടി ഡോളര്‍).
ഡ്രൈവറും സ്റ്റിയറിങ്ങുമൊന്നും ഇല്ലാത്ത സ്വയം നിയന്ത്രിത ഇരട്ട സീറ്റുള്ള സൈബര്‍ ക്യാബാണ് ടെസ്‌ല സി.ഇ.ഒ ഇലോണ്‍ മസ്‌ക് കഴിഞ്ഞ ദിവസം കാലിഫോര്‍ണിയയില്‍ പുറത്തിറക്കിയത്.
എന്നാല്‍ ഇത് ഉദ്ദേശിച്ച പോലെ നിക്ഷേപകരെ ആവേശം കൊള്ളിച്ചില്ലെന്നു മാത്രമല്ല ഇലോണ്‍ മസ്‌കിന്റെ പ്രഖ്യാപനത്തിലുള്ള വിശ്വാസ്യത ഇല്ലായതും കൂടിയാണ് വിപണിയില്‍ പ്രകടമായത്. ഓഹരി വില ഒറ്റ ദിവസം കൊണ്ട് ഒന്‍പതു ശതമാനമാണ് ഇടിഞ്ഞത്.