മുംബൈ : കപില്‍ ദേവ്, ധോണി എന്നിവരെ മുന്‍ ഇന്ത്യന്‍ താരം യോഗ്രാജ് (യുവരാജ് സിങിന്റെ പിതാവ് )വിമര്‍ശിച്ചത് സോഷ്യല്‍ മീഡിയയില്‍ വിവാദമായിരുന്നു. ഇതിന് പിന്നാലെയിതാ യോഗ്രാജിനെതിരെ വിമര്‍ശനവുമായി ആരാധകര്‍ ഇറങ്ങിയിരിക്കുകയാണ്.
ഐപിഎലില്‍ അരങ്ങേറ്റം കുറിച്ച അര്‍ജുന്‍ തെന്‍ഡുല്‍ക്കറിന്റെ പരിശീലകനാണ് യോഗ്രാജ് സിങ്. സച്ചിന്റെ മകനെ വെറുതെ വിടണമെന്ന അഭ്യര്‍ഥനയുമായി ആരാധകര്‍ സമൂഹമാധ്യമങ്ങളിലൂടെ രംഗത്തെത്തിയത്. വിവാദ പരാമര്‍ശങ്ങള്‍ നടത്തിയ അഭിമുഖത്തില്‍, സച്ചിന്റെ മകനെ പരിശീലിപ്പിക്കുന്നതുമായി ബന്ധപ്പെട്ടും യോഗ്രാജ് സിങ് പ്രതികരിച്ചിരുന്നു.
''ആരെങ്കിലും കല്‍ക്കരി ഖനിയില്‍ വജ്രം കണ്ടിട്ടുണ്ടോ? കല്‍ക്കരി തന്നെയാണ് കാലക്രമേണ വജ്രമായി രൂപാന്തരം പ്രാപിക്കുന്നത്. അത് കൃത്യമായ സ്ഥലത്താണ് വന്നുചേരുന്നതെങ്കില്‍, കാലാന്തരത്തില്‍ അമൂല്യമായ വജ്രമായി മാറും. അതിന്റെ മൂല്യമറിയാത്ത ഒരാളുടെ കൈവശമാണ് അത് എത്തിച്ചേരുന്നതെങ്കിലോ, നശിച്ചുപോകും' യോഗ്‌രാജ് സിങ് പറഞ്ഞു. അര്‍ജുന്‍ തെന്‍ഡുല്‍ക്കര്‍ പരിശീലനത്തിനായി തന്റെ അടുത്തുവരുന്നതിനെ പരോക്ഷമായി സൂചിപ്പിക്കുന്ന തരത്തിലായിരുന്നു യോഗ് രാജ് സിങിന്റെ ഈ വാക്കുകള്‍. ഈ ഉപമ ആരാധകര്‍ക്ക് ഇഷ്ടപ്പെടാത്തത് മൂലമാണ് ട്രോള്‍ രൂപത്തില്‍ സോഷ്യല്‍ മീഡിയയില്‍ എത്തിയത്.