ഗയാന: ട്വന്റി20 ലോകകപ്പിലെ ഇന്ത്യ ഇംഗ്ലണ്ട് സെമി ഫൈനല്‍ മത്സരം മഴയ്ക്കു ശേഷം വീണ്ടും ആരംഭിച്ചു. എട്ട് ഓവറുകള്‍ പൂര്‍ത്തിയാകുമ്പോള്‍ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ 65 റണ്‍സെന്ന നിലയിലാണ് ഇന്ത്യ.
ക്യാപ്റ്റന്‍ രോഹിത് ശര്‍മയും (26 പന്തില്‍ 37), സൂര്യകുമാര്‍ യാദവുമാണ് (ഏഴു പന്തില്‍ 13) പുറത്താകാതെനില്‍ക്കുന്നത്.
മഴ കാരണം മത്സരത്തിന്റെ ടോസ് അടക്കം വൈകിയിരുന്നു. കളി തുടങ്ങിയതിനു പിന്നാലെ വീണ്ടും മഴയെത്തി. ഒന്‍പതു പന്തുകളില്‍ ഒന്‍പതു റണ്‍സെടുത്ത കോലി പേസര്‍ റീസ് ടോപ്‌ലിയുടെ പന്തില്‍ ബോള്‍ഡാകുകയായിരുന്നു. നാലു റണ്‍സെടുത്ത ഋഷഭ് പന്തിനെ ജോണി ബെയര്‍സ്റ്റോ ക്യാച്ചെടുത്തും മടക്കി. പവര്‍പ്ലേയില്‍ 46 റണ്‍സാണ് ഇന്ത്യ നേടിയത്.
മഴമൂലം സെമിഫൈനല്‍ ഉപേക്ഷിക്കേണ്ടിവന്നാല്‍ ഗ്രൂപ്പ് ചാംപ്യന്‍മാരായ ഇന്ത്യ ഫൈനലില്‍ കടക്കും.
ഇന്ത്യ പ്ലേയിങ് ഇലവന്‍ രോഹിത് ശര്‍മ (ക്യാപ്റ്റന്‍), വിരാട് കോലി, ഋഷഭ് പന്ത്, സൂര്യകുമാര്‍ യാദവ്, ശിവം ദുബെ, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, അക്ഷര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, അര്‍ഷ്ദീപ് സിങ്, ജസ്പ്രീത് ബുമ്ര.
ഇംഗ്ലണ്ട് പ്ലേയിങ് ഇലവന്‍ ഫില്‍ സോള്‍ട്ട്, ജോസ് ബട്‌ലര്‍ (ക്യാപ്റ്റന്‍), ജോണി ബെയര്‍സ്റ്റോ, ഹാരി ബ്രൂക്ക്, മൊയീന്‍ അലി, ലിയാം ലിവിങ്സ്റ്റന്‍, സാം കറന്‍, ക്രിസ് ജോര്‍ദാന്‍, ജോഫ്ര ആര്‍ച്ചര്‍, ആദില്‍ റാഷിദ്, റീസ് ടോപ്‌ലി.