ടി20 ലോകകപ്പില്‍ ആതിഥേയരായ വെസ്റ്റിന്‍ഡീസിനെതിരെ 136 റണ്‍സ് നേടി പാപുവ ന്യുഗിനി. 50 റണ്‍സ് നേടിയ സെസേ ബാവുവിനൊപ്പം 27 റണ്‍സുമായി പുറത്താകാതെ നിന്ന കിപ്ലിന്‍ ഡോരിഗയും 21 റണ്‍സ് നേടിയ അസ്സാദ് വാലയും പാപുവ ന്യു ഗിനി നിരയില്‍ റണ്‍സ് നേടിയപ്പോള്‍ എട്ട് വിക്കറ്റ് നഷ്ടത്തിലാണ് ടീം സ്കോര്‍ നേടിയത്.
തുടക്കത്തില്‍ 7/2 എന്ന നിലയിലേക്കും പിന്നീട് 34/3 എന്ന നിലയിലേക്കും വീണ പിഎന്‍ജിയെ സെസേ ബാവു ആണ് ഒരു വശത്ത് റണ്‍സ് കണ്ടെത്തിയത്. സെസേ ബാവു ആണ് പാപുവ ന്യു ഗിനിയയ്ക്കായി പൊരുതി നിന്നത്. 50 റണ്‍സ് നേടിയ സെസേ ബാവുനെ അല്‍സാരി ജോസഫ് പുറത്താക്കി.
അവസാന മൂന്നോവറില്‍ നിന്ന് പാപുവ ന്യു ഗിനി 37 റണ്‍സാണ് നേടിയത്. കിപ്ലിന്‍ ഡോരിഗ 18 പന്തില്‍ നിന്ന് 27 റണ്‍സ് നേടി ടീമിനെ മാന്യമായ സ്കോറിലേക്ക് എത്തിയ്ക്കുകയായിരുന്നു. വെസ്റ്റിന്‍ഡീസിനായി അല്‍സാരി ജോസഫും ആന്‍ഡ്രേ റസ്സലും രണ്ട് വീതം വിക്കറ്റ് നേടി. ഒരു ഘട്ടത്തില്‍ 98/6 എന്ന നിലയിലായിരുന്ന പിഎന്‍ജി 136 റണ്‍സെന്ന മാന്യമായ സ്കോറിലേക്ക് എത്തിയത്.