ലോകകപ്പില്‍ സ്‌കോട്ടിഷ് സംഘത്തിന് ചരിത്ര വിജയം

ക്യാപ്റ്റന്‍ ജെറാര്‍ഡ് എരാമസ്മസ് നേടിയ അര്‍ദ്ധ സെഞ്ച്വറിയാണ് നമീബിയയെ ഭേദപ്പെട്ട സ്‌കോറിലേക്ക് നയിച്ചത്. 31 പന്തില്‍ 52 റണ്‍സ് താരം നേടി.

author-image
Athira Kalarikkal
New Update
MAIN.11
Listen to this article
0.75x 1x 1.5x
00:00 / 00:00

ബാര്‍ബഡോസ് : ട്വന്റി 20 ലോകകപ്പില്‍ നമീബിയയെ തോല്‍പ്പിച്ച് ചരിത്ര വിജയം സ്വന്തമാക്കി സ്‌കോട്ട്‌ലാന്‍ഡ്. ലോകകപ്പില്‍ സ്‌കോട്ട്‌ലാന്‍ഡിന്റെ ആദ്യ വിജയമാണിത്. കിഞ്ഞ ദിവസം ഒരു മത്സരം മഴ മബലം മാറ്റിവെച്ചിരുന്നു. അഞ്ച് വിക്കറ്റിനാണ് സ്‌കോട്ടിഷ് സംഘത്തിന്റെ ആദ്യ വിജയം. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത നമീബിയ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 155 റണ്‍സെടുത്തു. മറുപടി പറഞ്ഞ സ്‌കോട്ട്‌ലാന്‍ഡ് 18.3 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ വിജയത്തിലെത്തുകയായിരുന്നു. 

ടോസ് നേടിയ നമീബിയ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ക്യാപ്റ്റന്‍ ജെറാര്‍ഡ് എരാമസ്മസ് നേടിയ അര്‍ദ്ധ സെഞ്ച്വറിയാണ് നമീബിയയെ ഭേദപ്പെട്ട സ്‌കോറിലേക്ക് നയിച്ചത്. 31 പന്തില്‍ 52 റണ്‍സ് താരം നേടി. വിക്കറ്റ് കീപ്പര്‍ സേന്‍ ഗ്രീന്‍ 28 റണ്‍സും നേടി. മൂന്ന് വിക്കറ്റെടുത്ത ബ്രാഡ് വീല്‍ സ്‌കോട്ട്‌ലാന്‍ഡ് നിരയില്‍ തിളങ്ങി.

മറുപടി ബാറ്റിംഗില്‍ എല്ലാവരും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തപ്പോള്‍ സ്‌കോട്ട്‌ലാന്‍ഡ് അനായാസം ലക്ഷ്യത്തിലെത്തി.

Namibia T20 World Cup scotland