ടി20 ലോകകപ്പിലെ ആദ്യ മത്സരത്തിനിറങ്ങുന്ന ഇന്ത്യ അയര്‍ലന്‍ഡിനെതിരേ ടോസ് നേടി ഫീല്‍ഡിങ് തിരഞ്ഞെടുത്തു. ടീമില്‍ സഞ്ജു സാംസണും യശസ്വി ജയ്സ്വാളുമില്ല. രോഹിത്തിനൊപ്പം വിരാട് കോലിയാകും ഇന്നിങ്സ് ഓപ്പണ്‍ ചെയ്യുക.പേസ് ബോളര്‍മാര്‍ക്കും സ്പിന്നര്‍മാര്‍ക്കും ഒരുപോലെ ആനുകൂല്യം ലഭിക്കുന്ന നാസോ കൗണ്ടി ക്രിക്കറ്റ് സ്റ്റേഡിയത്തിലെ പിച്ചിലാണ് മല്‍സരം.രാജ്യാന്തര ട്വന്റി20 മത്സരങ്ങളില്‍ ഇതുവരെ 8 തവണ ഇന്ത്യയും അയര്‍ലന്‍ഡും നേര്‍ക്കുനേര്‍ മത്സരിച്ചു. ഇതില്‍ 7 തവണയും ജയം ഇന്ത്യയ്ക്കൊപ്പമായിരുന്നു.
ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ, വിരാട് കോലി, ഋഷഭ് പന്ത്, സൂര്യകുമാര്‍ യാദവ്, ശിവം ദുബെ, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, അക്ഷര്‍ പട്ടേല്‍, ജസ്പ്രീത് ബുംറ, അര്‍ഷ്ദീപ് സിങ്, മുഹമ്മദ് സിറാജ്.