സഞ്ജുവിന് ഇന്നും അവസരമില്ല, വിരാട് കോലിയും രോഹിതും പുറത്ത്

മത്സരത്തില്‍ രോഹിത് ശര്‍മ്മയെ പുറത്താക്കി ഷാക്കിബ് അല്‍ ഹസന്‍ ചരിത്ര നേട്ടം സ്വന്തമാക്കി. ക്രിക്കറ്റ് ചരിത്രത്തിലെ ആദ്യ ബൗളറായി മാറിയ ഷാക്കിബിന്റെ 50-ാം ടി20 ലോകകപ്പ് വിക്കറ്റായിരുന്നു ഇത്.

author-image
Athira Kalarikkal
Updated On
New Update
india Bengladesh

India v/s Bangladesh, T20 World Cup 2024

Listen to this article
0.75x 1x 1.5x
00:00 / 00:00

ആന്റിഗ്വ : ടി20 ലോകകപ്പ് സൂപ്പര്‍ എട്ട് മത്സരത്തില്‍  പവര്‍പ്ലേ ഓവറുകള്‍ പൂര്‍ത്തിയായപ്പോള്‍ ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തില്‍ 53 റണ്‍സെടുത്തു. മത്സരത്തില്‍ രോഹിത് ശര്‍മ്മയെ പുറത്താക്കി ഷാക്കിബ് അല്‍ ഹസന്‍ ചരിത്ര നേട്ടം സ്വന്തമാക്കി. ക്രിക്കറ്റ് ചരിത്രത്തിലെ ആദ്യ ബൗളറായി മാറിയ ഷാക്കിബിന്റെ 50-ാം ടി20 ലോകകപ്പ് വിക്കറ്റായിരുന്നു ഇത്. വിരാട് കോഹ്ലിയെയും സൂര്യകുമാറിനെയും പുറത്താക്കി തന്‍സിം ഹസന്‍ സാക്കിബ് പുറത്താക്കി. 

ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ വിക്കറ്റാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. 11 പന്തില്‍ ഒരു സിക്സും മൂന്ന് ഫോറുമടക്കം 23 റണ്‍സെടുത്ത രോഹിത്, ഷാക്കിബ് അല്‍ ഹസന്റെ പന്തില്‍ സിക്സിനുള്ള ശ്രമത്തിനിടെ പുറത്താകുകയായിരുന്നു. വിരാട് കോലിയും (29), ഋഷഭ് പന്തുമാണ് ക്രീസില്‍.

നേരത്തേ ടോസ് നേടിയ ബംഗ്ലാദേശ് ഇന്ത്യയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ആന്റിഗ്വയിലെ സര്‍ വിവിയന്‍ റിച്ചാര്‍ഡ്‌സ് സ്റ്റേഡിയത്തിലാണ് മത്സരം. അഫ്ഗാനിസ്താനെതിരേ കളിച്ച അതേ ടീമിനെയാണ് ഇന്ത്യ ഇന്നും ഇറക്കുന്നത്. ബംഗ്ലാദേശ് കഴിഞ്ഞ മത്സരത്തില്‍നിന്ന് വിഭിന്നമായി തസ്‌കീനെ പ്ലെയിങ് ഇലവനില്‍നിന്ന് ഒഴിവാക്കി.

 

ICC Men’s T20 World Cup india bengladesh