ദുബായ് : ടി20 ലോകകപ്പിലെ അവസാന ഗ്രൂപ്പ് മത്സരത്തിന് ഇന്ത്യ ഓസ്‌ട്രേലിയയെ നേരിയാനൊങ്ങുകയാണ്. ഏറെ നിര്‍ണായകമായ പോരാട്ടമാണിത്. നാളെ രാത്രി 7.30 ഷാര്‍ജാ സ്‌റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ 3 ഘടകങ്ങള്‍ പാസായാല്‍ മാത്രമെ സെമിഫൈനലിലേക്ക് ഇന്ത്യയ്ക്ക് കടക്കാനാകൂ. ബുധനാഴ്ച ശ്രീലങ്കയ്‌ക്കെതിരെ 82 റണ്‍സ് വിജയത്തോടെ നെറ്റ് റണ്‍റേറ്റില്‍ കുതിപ്പ് കാട്ടിയ ഇന്ത്യ (+0.576) നിലവില്‍ പോയിന്റ് പട്ടികയില്‍ ഓസ്‌ട്രേലിയയ്ക്കു പിന്നിലാണ്( രണ്ടാം സ്ഥാനം).
ഇന്ത്യക്ക് സെമി കടക്കാന്‍ ഓസ്‌ട്രേലിയയ്‌ക്കെതിരായ വിജയം, മറ്റു ടീമുകളുടെ പ്രകടനം, നെറ്റ് റണ്‍റേറ്റിലെ കുതിപ്പ് എന്നിങ്ങനെ 3 ഘടകങ്ങളും അനുകൂലമാകണം. ഗ്രൂപ്പിലെ ആദ്യ 3 മത്സരങ്ങളും ദുബായില്‍ കളിച്ച ഇന്ത്യന്‍ വനിതകളുടെ ഷാര്‍ജയിലെ ആദ്യ മത്സരമാണിത്. ഓസ്‌ട്രേലിയയെ തോല്‍പ്പിച്ച് സെമിയിലേക്ക് മുന്നേറുക എന്നത് ഒരു ടാസ്‌ക് തന്നെയാണ്.
5 ടീമുകളുള്ള എ ഗ്രൂപ്പില്‍ ആദ്യ 3 മത്സരങ്ങള്‍ തോറ്റ ശ്രീലങ്ക മാത്രമാണ് നിലവില്‍ പുറത്തായത്. 3 മത്സരങ്ങളില്‍ നിന്ന് 6 പോയിന്റുമായി ഓസ്‌ട്രേലിയ സെമി ഏറക്കുറെ ഉറപ്പിച്ചു. ഗ്രൂപ്പിലെ രണ്ടാം സെമിഫൈനലിസ്റ്റാകാന്‍ ഇന്ത്യയും ന്യൂസീലന്‍ഡും തമ്മിലാണ് പ്രധാന മത്സരം.
2 മത്സരം തോറ്റെങ്കിലും പാക്കിസ്ഥാനും നേരിയ സെമിസാധ്യത ബാക്കിയുണ്ട്. 4 പോയിന്റുള്ള ഇന്ത്യ അവസാന മത്സരം കളിക്കുമ്പോള്‍ 2 പോയിന്റുള്ള ന്യൂസീലന്‍ഡിന് പാക്കിസ്ഥാന്‍, ശ്രീലങ്ക ടീമുകള്‍ക്ക് എതിരെ ഓരോ മത്സരം വീതം ബാക്കിയാണ്.
ഇന്ത്യ പരാജയപ്പെടുകയും ന്യൂസീലന്‍ഡ് അടുത്ത 2 മത്സരങ്ങള്‍ വിജയിക്കുകയും ചെയ്താല്‍ 6 പോയിന്റുമായി ന്യൂസീലന്‍ഡ് സെമിയിലെത്തും. പാക്കിസ്ഥാനെതിരായ മത്സരമടക്കം അവസാന 2 മത്സരങ്ങളിലും ന്യൂസീലന്‍ഡ് പരാജയപ്പെട്ടാല്‍ നെറ്റ് റണ്‍റേറ്റിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യ, പാക്കിസ്ഥാന്‍ ടീമുകളിലൊരാള്‍ സെമിയിലെത്തും.
അതേസമയം, ഓസ്‌ട്രേലിയക്ക് തൊട്ടരികെയാണ് വിജയമുള്ളത്. മൂന്ന് ജയത്തോടെ ഓസ്‌ട്രേലിയ്ക്ക് അനായാസം ഇന്ത്യയെ തോല്‍പ്പിച്ച് സെമിയിലേക്ക് കടക്കാന്‍ സാധിക്കും. 6 പോയിന്റോടെ ഓസ്‌ട്രേലിയയാണ് ഒന്നാം സ്ഥാനത്തുള്ളത്. ചുരുക്കത്തില്‍ പറഞ്ഞാല്‍ ഒന്നു ആഞ്ഞ് പിടിച്ചാല്‍ മാത്രമെ ഇന്ത്യയ്ക്ക് ഓസ്‌ട്രേലിയക്ക് മുന്നില്‍ വിജയിക്കാന്‍ സാധിക്കൂ.