ട്വന്റി20 ഫൈനല്‍ പോരാട്ടം; വില്ലനായി മഴ എത്തിയാല്‍?

ബാര്‍ബഡോസിലെ കെന്‍സിംഗ്ടണ്‍ ഓവലില്‍ രാത്രി എട്ടിനാണ് മത്സരം. നേരത്തെ 2014 ട്വന്റി20 ലോകകപ്പ് സെമി ഫൈനലില്‍ ഇന്ത്യയും ദക്ഷിണാഫ്രിക്കയും ഏറ്റുമുട്ടിയിട്ടുണ്ട്. അന്ന് ജയിച്ചത് ഇന്ത്യയാണ്. 

author-image
Rajesh T L
New Update
t20 world cup final
Listen to this article
0.75x 1x 1.5x
00:00 / 00:00

ബ്രിജ്ടൗണ്‍: ട്വന്റി20 ലോകകപ്പ് ഫൈനലില്‍ ശനിയാഴ്ച ഇന്ത്യയും ദക്ഷിണാഫ്രിക്കയും ഏറ്റുമുട്ടും. ബാര്‍ബഡോസിലെ കെന്‍സിംഗ്ടണ്‍ ഓവലില്‍ രാത്രി എട്ടിനാണ് മത്സരം. സ്റ്റാര്‍ സ്‌പോര്‍സും ഹോട്‌സ്റ്റാറിലും മത്സരം തത്സമയം കാണാം. നേരത്തെ 2014 ട്വന്റി20 ലോകകപ്പ് സെമി ഫൈനലില്‍ ഇന്ത്യയും ദക്ഷിണാഫ്രിക്കയും ഏറ്റുമുട്ടിയിട്ടുണ്ട്. അന്ന് ജയിച്ചത് ഇന്ത്യയാണ്. 

ഫൈനല്‍ പോരാട്ടത്തില്‍ മഴ വില്ലനായി എത്തുമോ എന്ന ആശങ്കയുണ്ട്. ബാര്‍ബഡോസില്‍ 30 ശതമാനമാണ് ശനിയാഴ്ച മഴ പെയ്യാനുള്ള സാധ്യത. ഗ്രൂപ്പ് മത്സരത്തില്‍ ബാര്‍ബഡോസില്‍ നടന്ന മത്സരത്തില്‍ ഒരെണ്ണം മഴ മൂലം ഉപേക്ഷിച്ചിട്ടുണ്ട്. മഴ പെയ്യാനുള്ള സാധ്യതയെ തുടര്‍ന്ന് മത്സരത്തിന് അധിക സമയം ഏര്‍പ്പെടുത്തിയിട്ടുണ്ട്. 

റിസര്‍വ് ഡേയും ഫൈനലിനുണ്ട്. ശനിയാഴ്ച മഴ മൂലം മത്സരം തുടങ്ങാന്‍ കഴിഞ്ഞില്ലെങ്കില്‍ ഫൈനല്‍ ഞായറാഴ്ചത്തേക്ക് മാറ്റും. ശനിയാഴ്ച മത്സരം തുടങ്ങിയിട്ടും ഓവര്‍  പൂര്‍ത്തിയാക്കാന്‍ കഴിയാതിരുന്നാല്‍, ഞായറാഴ്ച തുടര്‍ച്ചയായി മത്സരം നടക്കും. റിസര്‍വ് ഡേയിലും മത്സരം നടന്നില്ലെങ്കില്‍ ഇരുടീമുകളും ജയിച്ചതായി പ്രഖ്യാപിക്കും. 

 

 

ICC Men’s T20 World Cup cricket south africa india