ടി20 ലോകകപ്പ്; ഇംഗ്ലീഷ്പ്പടയെ തകര്‍ത്ത് ഓസീസ്

36 വിജയമാണ് ഓസ്‌ട്രേലിയ നേടിയെടുത്തത്. വലിയ ഇന്നിംഗ്‌സ് സ്‌കോര്‍ ചെയ്തില്ലെങ്കിലും മുന്‍നിര ബാറ്റര്‍മാരുടെ ഭേദപ്പെട്ട പ്രകടനമാണ് ഓസ്‌ട്രേലിയയെ വിജയത്തിലെത്തിച്ചത്.

author-image
Athira Kalarikkal
Updated On
New Update
Aus & eng
Listen to this article
0.75x 1x 1.5x
00:00 / 00:00

 

ബാര്‍ബഡോസ് : ഇംഗ്ലണ്ടിനെതിരെ ആധികാരിക വിജയം സ്വന്തമാക്കി ഓസീസ്. നിലവിലെ ചാമ്പ്യന്‍മാരെയാണ് ഓസീസ് തകര്‍ത്ത് എറിഞ്ഞത്. 36 വിജയമാണ് ഓസ്‌ട്രേലിയ നേടിയെടുത്തത്. വലിയ ഇന്നിംഗ്‌സ് സ്‌കോര്‍ ചെയ്തില്ലെങ്കിലും മുന്‍നിര ബാറ്റര്‍മാരുടെ ഭേദപ്പെട്ട പ്രകടനമാണ് ഓസ്‌ട്രേലിയയെ വിജയത്തിലെത്തിച്ചത്.

 ഡേവിഡ് വാര്‍ണര്‍ 39, ട്രാവിസ് ഹെഡ് 34, മിച്ചല്‍ മാര്‍ഷ് 35, ഗ്ലെന്‍ മാക്സ്വെല്‍ 28, മാര്‍കസ് സ്റ്റോയിനിസ് 30 സ്‌കോര്‍ ചെയ്തു. കളിയില്‍ ബാറ്റിംഗില്‍ ആരംഭിച്ച ഇംഗ്ലണ്ടിന് മികച്ച തുടക്കമാണെങ്കിലും പിന്നീട് ശോഭിക്കാനായില്ല. ഓസ്‌ട്രേലിയയുടെ രണ്ടാം വിജയത്തോടെ ഗ്രൂപ്പ് ബിയില്‍ ഓസീസ് നാല് പോയിന്റുമായി ഒന്നാം സ്ഥാനത്താണ്. രണ്ട് മത്സരങ്ങളില്‍ ഒരു പോയിന്റ് മാത്രമുള്ള ഇംഗ്ലണ്ട് നാലാം സ്ഥാനത്താണ്. 

 

 

 

 

 

ICC T20 World Cup Australia & England