കിങ്സ് ടൗൺ: സൂപ്പർ എട്ടിലെ നിർണായക മത്സരത്തിൽ ബംഗ്ലാദേശിനെതിരെ അഫ്ഗാനിസ്ഥാന് ബാറ്റിങ് തകർച്ച. സെമി സ്വപ്നം കാണുന്ന അഫ്ഗാൻ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു.
12.1 ഓവറിൽ ലക്ഷ്യം കണ്ടാൽ അഫ്ഗാനെ മറികടന്ന് ബംഗ്ലാദേശിന് സെമിയിലെത്താനാകും. അഫ്ഗാൻ ഇന്നിങ്സിനു പിന്നാലെ മഴ പെയ്തതോടെ കളി തടസ്സപ്പെട്ടിരിക്കുകയാണ്. മത്സരം ഉപേക്ഷിച്ചാൽ അഫ്ഗാൻ അവസാന നാലിലെത്തും. അഫ്ഗാനു പുറമെ, ഇന്ത്യയോടും തോറ്റതോടെ ആസ്ട്രേലിയയുടെ സെമി പ്രതീക്ഷകൾ അസ്തമിച്ചിരുന്നു
🚨 UPDATE 🚨
— Sportskeeda (@Sportskeeda) June 25, 2024
The match has been stopped due to rain 🌧️
Bangladesh need to chase 116 down in 12.1 overs to qualify for the semi-finals 🇧🇩
If the game is washed out, Afghanistan qualify for the last four 🇦🇫
📸 Disney+ Hotstar #CricketTwitter #AFGvBAN #T20WorldCup pic.twitter.com/O6XzbpGL2t
അഫ്ഗാന് ഓപ്പണർമാരായ റഹുമാനുല്ല ഗുർബാസും ഇബ്രഹീം സദ്രാനും ഭേദപ്പെട്ട തുടക്കം നൽകിയെങ്കിലും പിന്നീട് വന്നവർക്ക് തിളങ്ങാനായില്ല. ഇരുവരും ഒന്നാം വിക്കറ്റിൽ 10.4 ഓവറിൽ 59 റൺസെടുത്തു. അസ്മത്തുല്ല ഉമർസായി ഗുൽബാദിൻ നായിബ് മുഹമ്മദ് നബി എന്നിവരാണ് പുറത്തായ മറ്റു താരങ്ങൾ.