ഫ്ലോറിഡ: ട്വൻറി 20 ലോകകപ്പിൽ അവസാന ഗ്രൂപ്പ് മത്സരത്തിന് ഇന്ന് ടീം ഇന്ത്യ ഇറങ്ങും. ഫ്ലോറിഡയിൽ ഇന്ത്യൻ സമയം രാത്രി എട്ട് മണിക്ക് തുടങ്ങേണ്ട മത്സരത്തിൽ കാനഡയാണ് എതിരാളി. ട്വൻറി 20യിൽ ആദ്യമായാണ് ഇരു ടീമുകളും നേർക്കുനേർ വരുന്നതെന്നതാണ് ഈ മത്സരത്തിന്റെ പ്രത്യേകത.
സൂപ്പർ എട്ടിൽ ഇടം ഉറപ്പിച്ച ഇന്ത്യ കുൽദീപ് യാദവ്, സഞ്ജു സാംസൺ എന്നിവർക്ക് അവസരം നൽകുമോയെന്ന ആകാംക്ഷയിലാണ് ആരാധകർ.അതെസമയം മഴ കാരണം മത്സരം ഇന്നും മുടങ്ങാൻ സാധ്യതയുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ പറയുന്നത്. ഇതുവരെ കളിച്ച മൂന്ന് മത്സരങ്ങളും വിജയിച്ച് ഗ്രൂപ്പ് എയിൽ ആറ് പോയിൻറുമായി ഇന്ത്യ നേരത്തെ സൂപ്പർ എട്ടിലെത്തിയിരുന്നു.
ഫ്ലോറിഡയിൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കനത്ത മഴയും മിന്നൽ പ്രളയവുമാണ്. ഇതോടെ ഇന്നത്തെ ഇന്ത്യ-കാനഡ മത്സരം നടക്കുമോ എന്ന് യാതൊരു ഉറപ്പുമില്ല. ഇന്നലത്തെ നെറ്റ് നെഷൻ ഇന്ത്യൻ ടീം ഉപേക്ഷിച്ചിരുന്നു. ഇന്ത്യയോട് മത്സരപരിചയത്തിനുള്ള അവസരം കാനഡയ്ക്ക് നഷ്‌ടപ്പെട്ടാൽ അത് അവർക്ക് നിരാശയാകും സമ്മാനിക്കുക.