ബട്‌ലറുടെ ആറാട്ട്; തകർന്ന് അമേരിക്ക, ടി20 ലോകകപ്പ് സെമി ടിക്കറ്റെടുത്ത് ഇംഗ്ലണ്ട്

അമേരിക്കക്കെതിരായ മത്സരത്തിൽ 10 വിക്കറ്റിന്റെ ജയം സ്വന്തമാക്കിയാണ് ജോസ് ബട്‌ലറും സംഘവും സെമി ഫൈനലിന് യോഗ്യത നേടിയത്. അമേരിക്ക ഉയർത്തിയ 115 റൺസ് വിജയലക്ഷ്യം 9.4 ഓവറിൽ ഇംഗ്ലണ്ട് മറികടക്കുകയായിരുന്നു.

author-image
Greeshma Rakesh
Updated On
New Update
jose butler

T20 World Cup 2024 england beat usa by 10 wickets

Listen to this article
0.75x 1x 1.5x
00:00 / 00:00

കെൻസിങ്ടൺ: ടി20 ലോകകപ്പ് സെമി ഫൈനലിലേയ്ക്ക് യോഗ്യത നേടുന്ന ആദ്യ ടീമായി നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ട്. അമേരിക്കക്കെതിരായ മത്സരത്തിൽ 10 വിക്കറ്റിന്റെ ജയം സ്വന്തമാക്കിയാണ് ജോസ് ബട്‌ലറും സംഘവും സെമി ഫൈനലിന് യോഗ്യത നേടിയത്. അമേരിക്ക ഉയർത്തിയ 115 റൺസ് വിജയലക്ഷ്യം 9.4 ഓവറിൽ ഇംഗ്ലണ്ട് മറികടക്കുകയായിരുന്നു.

അവസരത്തിനൊത്തുയർന്ന ബൗളർമാരും ക്യാപ്റ്റൻ ജോസ് ബട്ട്ലറുമാണ് വിജയം എളുപ്പമാക്കിയത്. 38 പന്തിൽ ഏഴ് സിക്സറുകളുടെയും ആറ് ഫോറുകളുടെയും അകമ്പടിയോടെ ബട്ട്ലർ 83 റൺസെടുത്ത് പുറത്താകാതെ നിന്നു. ഫിൽ സാൾട്ട് 21 പന്തിൽ 25 റൺസെടുത്ത് പുറത്താകാതെ നിന്നു. വെറും 9.4 ഓവറിൽ യുഎസ് ഉയർത്തിയ 115 റൺസ് ഇം​ഗ്ലണ്ട് മറി കടന്നു. യുഎസ് സ്പിന്നർ ഹർമീത് സിങ്ങിനെ ജോസ് ബട്ട്ലർ തുടർച്ചയായി അഞ്ച് സിക്സറുകൾ പറത്തി. 

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ അമേരിക്ക 18.5 ഓവറിൽ 115 റൺസിന് പുറത്തായി. അഞ്ചിന് 115 എന്ന നിലയിലായിരുന്ന യുഎസ്എ പിന്നീടുള്ള അഞ്ച് വിക്കറ്റുകളും ഒരു റൺ പോലും സ്‌കോർ ബോർഡിലേക്ക് ചേർക്കാനാവാതെയാണ് നഷ്ടപ്പെടുത്തിയത്. ക്രിസ് ജോർദാന്റെ നാല് വിക്കറ്റ് പ്രകടനമാണ് അമേരിക്കയെ കുഞ്ഞൻ സ്‌കോറിൽ ഒതുക്കിയത്. 30 റൺസെടുത്ത നിതീഷ് കുമാറാണ് യുഎസ്എ ടീമിലെ ടോപ് സ്‌കോറർ.

സ്റ്റീവൻ ടെയ്ലർ (12), ആരോൺ ജോൺസ് (10), കോറീ ആൻഡേഴ്‌സൺ(29), ഹർമീത് സിംഗ് എന്നിവരാണ് അമേരിക്കൻ നിരയിൽ രണ്ടക്കം കടന്ന താരങ്ങൾ.ടി20 ലോകകപ്പിൽ ഹാട്രിക് നേടുന്ന ആദ്യ ഇംഗ്ലണ്ട് താരമെന്ന നേട്ടവും ജോർദാന് സ്വന്തമായി. 2.5 ഓവറിൽ കേവലം 10 റൺസ് മാത്രം വഴങ്ങിയാണ് ക്രിസ് ജോർദാൻ നാല് വിക്കറ്റ് വീഴ്‌ത്തിയത്. സാം കറനും ആദിൽ റഷീദും രണ്ടു വിക്കറ്റുകൾ വീതമെടുത്ത് മികച്ച പിന്തുണയേകി. ഇന്ന്  നടക്കുന്ന ദക്ഷിണാഫ്രിക്ക- വെസ്റ്റിൻഡീസ് മത്സര വിജയികളും സെമി ഫൈനലിന് യോഗ്യത നേടും.

 

america england jos buttler t20 world cup 2024 CRIS JORDAN