അഫ്ഗാന്റെ മധുരപ്രതികാരത്തിൽ തകർന്ന് ഓസ്ട്രേലിയ; 21 റൺസിന്റെ അട്ടിമറി ജയം

ഏകദിന ലോകകപ്പിൽ ഓസീസിനെതിരെ ജയത്തിന് അടുത്തെത്തിയ അഫ്ഗാനിസ്ഥാനെ ഗ്ലെൻ മാക്സ്‌വെല്ലിൻറെ തകർപ്പൻ ഡബിൾ സെഞ്ചുറിയുടെ കരുത്തിൽ മറികടന്ന ഓസീസിനായി ഇത്തവണയും അർധസെഞ്ചുറിയുമായി മാക്സ്‌വെൽ പൊരുതിയെങ്കിലും വിജയിക്കാനായില്ല

author-image
Greeshma Rakesh
Updated On
New Update
 t20 world cup 2024

 t20 world cup 2024 afghanistan secure historic win against australia

Listen to this article
0.75x 1x 1.5x
00:00 / 00:00

സെൻറ് വിൻസെൻറ്: ടി20 ലോകകപ്പിലെ നിർണായക സൂപ്പർ 8 പോരാട്ടത്തിൽ ശക്തരായ ഓസ്ട്രേലിയയ്ക്കെതിരെ അഫ്ഗാനിസ്ഥാന്റെ അട്ടിമറി ജയം.21 റൺസിന് അട്ടിമറിച്ച് ഏകദിന ലോകകപ്പിലെ തോൽവിക്ക് പ്രതികാരം വീട്ടിയിരിക്കുകയാണ് അഫ്ഗാനിസ്ഥാൻ.ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാൻ മുന്നോട്ടുവച്ച 149 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ ഓസ്ട്രേലിയ 19.2 ഓവറിൽ 127 റൺസ് നോടി പുറത്താവുകയായിരുന്നു. 

ഏകദിന ലോകകപ്പിൽ ഓസീസിനെതിരെ ജയത്തിന് അടുത്തെത്തിയ അഫ്ഗാനിസ്ഥാനെ ഗ്ലെൻ മാക്സ്‌വെല്ലിൻറെ തകർപ്പൻ ഡബിൾ സെഞ്ചുറിയുടെ കരുത്തിൽ മറികടന്ന ഓസീസിനായി ഇത്തവണയും അർധസെഞ്ചുറിയുമായി മാക്സ്‌വെൽ പൊരുതിയെങ്കിലും വിജയിക്കാനായില്ല. മൂന്ന് നിർണായക ക്യാച്ചുകളും നാലു വിക്കറ്റും വീഴ്ത്തിയ ഗുൽബാദിൻ നൈബാണ് മത്സരത്തിലെ മിന്നും താരം.

ജീവൻമരണപ്പോരാട്ടത്തിൽ അഫ്ഗാനിസ്ഥാൻ ജയിച്ചതോടെ ഗ്രൂപ്പ് രണ്ടിൽ നിന്ന് ഇന്ത്യ സെമി ഉറപ്പിച്ചു. അവസാന മത്സരത്തിൽ ഇന്ത്യയെ തോൽപ്പിച്ചാൽ മാത്രമെ ഇനി ഓസീസിന് സെമിയിലെത്താനാവു. അവസാന മത്സരത്തിൽ ബംഗ്ലാദേശിനെ തോൽപ്പിച്ചാൽ അഫ്ഗാനിസ്ഥാനും സെമിയിലെത്താം.ടി20 ക്രിക്കറ്റിൽ ഓസ്ട്രേലിയക്കെതിരെ അഫ്ഗാനിസ്ഥാൻറെ ആദ്യ ജയമാണിത്. സ്കോർ അഫ്ഗാനിസ്ഥാൻ 20 ഓവറിൽ 148-6, ഓസ്ട്രേലിയ 19.2 ഓവറിൽ 127ന് ഓൾ ഔട്ട്.





cricket afghanistan australia t20 world cup 2024