ടോസ് നേടി യുഎസിനെ ബാറ്റിങ്ങിന് വിട്ട് ഇന്ത്യ; ടീമില്‍ മാറ്റമില്ല

യുഎസ് ടീമില്‍ ക്യാപ്റ്റന്‍ മൊണാങ്ക് പട്ടേലിന് പകരം ഷയാന്‍ ജഹാംഗീറും നോസ്തുഷിന് പകരം ഷാഡ്‌ലി വാന്‍ ഷാല്‍ക്വിക്കും കളിക്കും. ആരോണ്‍ ജോണ്‍സാണ് ടീമിനെ നയിക്കുന്നത്.  .

author-image
Vishnupriya
New Update
t20

ന്യൂയോര്‍ക്ക്: ടി20 ലോകകപ്പില്‍ യുഎസിനെതിരേ ടോസ് നേടി ഫീല്‍ഡിങ് തിരഞ്ഞെടുത്ത് ഇന്ത്യ. ആദ്യ രണ്ടു മത്സരങ്ങള്‍ ജയിച്ച ഇന്ത്യയ്ക്ക് യുഎസിനെതിരേ ജയിച്ചാല്‍ സൂപ്പര്‍ എട്ടിലെത്താം. അതേസമയം ടീമില്‍ മാറ്റങ്ങളുണ്ടാകുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും കഴിഞ്ഞ മത്സരത്തിലെ അതേ ടീമിനെ ഇന്ത്യ നിലനിര്‍ത്തിയാണ് കളിക്കളത്തിലേക്കിറങ്ങിയിരിക്കുന്നത്. 

യുഎസ് ടീമില്‍ ക്യാപ്റ്റന്‍ മൊണാങ്ക് പട്ടേലിന് പകരം ഷയാന്‍ ജഹാംഗീറും നോസ്തുഷിന് പകരം ഷാഡ്‌ലി വാന്‍ ഷാല്‍ക്വിക്കും കളിക്കും. ആരോണ്‍ ജോണ്‍സാണ് ടീമിനെ നയിക്കുന്നത്. 

.

cricket t20 match india vs us