ശ്രീലങ്കയ്‌ക്കെതിരെയുള്ള ടി20യില്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിന്റെ മികവ് നമ്മളെല്ലാവരും കണ്ടതാണ്. ടി20 പരമ്പരയില്‍ ആദ്യ ദിനം തന്നെ സൂര്യകുമാര്‍ നയിച്ച ഇന്ത്യന്‍ ടീം മികച്ച രീതിയില്‍ തന്നെ സ്‌കോര്‍ ചെയ്തിരുന്നു. നിരവധി താരങ്ങളാണ് സൂര്യകുമാറിന്റെ ക്യാപ്റ്റന്‍സി മികവിനെ പ്രശംസിക്കുന്നത്. എന്നാല്‍, താരത്തിന് ക്യാപ്റ്റന്‍ സ്ഥാനത്ത് നില്‍ക്കേണ്ടന്നും താന്‍ ലീഡര്‍ ആണെന്നുമാണ് താരം പറയുന്നത്.
പരിശീലകനായി ഗൗതം ഗംഭീറിന്റെയും ക്യാപ്റ്റനായി സൂര്യകുമാര്‍ യാദവിന്റെയും മികച്ച തുടക്കമാണ് ശ്രീലങ്കയ്‌ക്കെതിരെയുള്ള പരമ്പരയില്‍ കണ്ടത്. ഒന്നാം ദിനവും രണ്ടാം ദിനവും ക്യാപ്റ്റന്റെ ചടുലതയാര്‍ന്ന നീക്കങ്ങളാണ് ഇന്ത്യയെ മികച്ച വിജയത്തിലേക്ക് നയിച്ചത്. മത്സരത്തിന്റെ 15 ഓവറില്‍ സൂര്യകുമാര്‍ യാദവ് അക്‌സര്‍ പട്ടേലിനെ ഇറക്കിയത് കളിയിലെ ഒരു മികച്ച മുന്നേറ്റത്തിന് വഴി വെച്ചു. സൂര്യകുമാറിന്റെ ക്യാപ്റ്റന്‍സി മികവിനെ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റര്‍ ഇര്‍ഫാന്‍ പത്താനും പ്രശംസിച്ചു. ഇനിയും തുടര്‍ന്നുള്ള മത്സരങ്ങളില്‍ സൂര്യ കുമാറിനെ ക്യാപ്റ്റനാക്കിയാല്‍ ഇന്ത്യയ്ക്ക് മികച്ച നേട്ടങ്ങള്‍ കൊയ്യാനാകും.
' എനിക്ക് ക്യാപ്റ്റന്‍ ആകേണ്ട, മറിച്ച് എനിക്കൊരു ലീഡറയി തുടര്‍ന്നാല്‍ മതി. എല്ലാവരില്‍ നിന്നും പിന്തുണ ലഭിക്കുന്നതിനും സന്തോഷമുണ്ട്' താരം പറഞ്ഞു.