സൂര്യകുമാര്‍ ടി20 നായകന്‍; സഞ്ജു ടി20യില്‍ മാത്രം

ശ്രീലങ്കന്‍ പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. ടി20 നായകനായി സൂര്യകുമാര്‍ യാദവിനെ തിരഞ്ഞെടുത്തു. ശുഭ്മാന്‍ ഗില്ലാണ് ഏകദിനത്തിലും ടി20യിലും വൈസ് ക്യാപ്റ്റന്‍. സഞ്ജു സാംസണെ ടി20 ടീമില്‍ മാത്രം ഉള്‍പ്പെടുത്തി.

author-image
Prana
New Update
t20 world cup final
Listen to this article
0.75x 1x 1.5x
00:00 / 00:00

ശ്രീലങ്കന്‍ പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. ഹാര്‍ദിക് പാണ്ഡ്യയെ മറികടന്ന് ടി20 നായകനായി സൂര്യകുമാര്‍ യാദവിനെ തിരഞ്ഞെടുത്തു. ശുഭ്മാന്‍ ഗില്ലാണ് ഏകദിനത്തിലും ടി20യിലും വൈസ് ക്യാപ്റ്റന്‍. മലയാളി താരം സഞ്ജു സാംസണെ ടി20 ടീമില്‍ മാത്രം ഉള്‍പ്പെടുത്തിയപ്പോള്‍ റിയാന്‍ പരാഗിനെ ടി20യിലും ഏകദിനത്തിലും ഉള്‍പ്പെടുത്തി. ദക്ഷിണാഫ്രിക്കയ്ക്കെതിരെ സെഞ്ച്വറി നേടിയിട്ടും സഞ്ജുവിനെ ഏകദിനത്തില്‍ പരിഗണിച്ചില്ല.
ഏകദിന ടീമിനെ രോഹിത് ശര്‍മ നയിക്കുമ്പോള്‍ അവധി ചുരുക്കി കോഹ്‌ലിയും മടങ്ങിയെത്തി. ജസ്പ്രീത് ബുമ്രയ്ക്ക് വിശ്രമം അനുവദിച്ചു. കെ.എല്‍ രാഹുലും ഋഷഭ് പന്തുമാണ് വിക്കറ്റ് കീപ്പര്‍മാര്‍. ബിസിസിഐ കരാറില്‍നിന്ന് ഒഴിവാക്കപ്പെട്ട ശ്രേയസ് അയ്യറും ഏകദിന ടീമില്‍ മടങ്ങിയെത്തി. ശിവം ദുബെ ഇരു ടീമിലും സ്ഥാനം നിലനിര്‍ത്തി. കൊല്‍ക്കത്ത പേസര്‍ ഹര്‍ഷിദ് റാണയും ഏകദിന ടീമിലുണ്ട്. പരിശീലകനെന്ന നിലയില്‍ ഗംഭീറിന്റെ ആദ്യ വെല്ലുവിളിയാണ് ശ്രീലങ്കന്‍ പര്യടനം.
ടി20: സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), ശുഭ്മാന്‍ ഗില്‍ (വൈസ് ക്യാപ്റ്റന്‍), യശസ്വി ജയ്സ്വാള്‍, റിങ്കു സിംഗ്, റിയാന്‍ പരാഗ്, ഋഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, ശിവം ദുബെ, അക്‌സര്‍ പട്ടേല്‍, വാഷിംഗ്ടണ്‍ സുന്ദര്‍, രവി ബിഷ്‌ണോയി , അര്‍ഷ്ദീപ് സിംഗ്, ഖലീല്‍ അഹമ്മദ്, മൊഹമ്മദ് സിറാജ്.
ഏകദിനം: രോഹിത് ശര്‍മ്മ (ക്യാപ്റ്റന്‍), ശുഭ്മാന്‍ ഗില്‍ (വൈസ് ക്യാപ്റ്റന്‍), വിരാട് കോഹ്‌ലി, കെഎല്‍ രാഹുല്‍ (വിക്കറ്റ് കീപ്പര്‍), ഋഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), ശ്രേയസ് അയ്യര്‍, ശിവം ദുബെ, കുല്‍ദീപ് യാദവ്, മൊഹമ്മദ് സിറാജ്, വാഷിംഗ്ടണ്‍ സുന്ദര്‍, അര്‍ഷ്ദീപ് സിംഗ്, റിയാന്‍ പരാഗ്, അക്‌സര്‍ പട്ടേല്‍, ഖലീല്‍ അഹമ്മദ്, ഹര്‍ഷിത് റാണ.

Suryakumar Yadav Sanju Samson Indian Cricket Team