ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫിക്ക് മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ബിസിസിഐക്കെതിരെ രൂക്ഷവിമര്‍ശനവുമായി ഇന്ത്യന്‍ മുന്‍ താരം സുനില്‍ ഗാവസ്‌കര്‍. പരമ്പരയ്ക്ക് മുമ്പായുള്ള ഇന്ത്യയുടെ ഏക പരിശീലന മത്സരം രണ്ട് ദിവസമായി ചുരുക്കിയതിനെതിരെയാണ് മുന്‍ താരം രംഗത്തെത്തിയിരിക്കുന്നത്.
ഓസ്‌ട്രേലിയന്‍ െ്രെപം മിനിസ്‌റ്റേഴ്‌സ് ഇലവനെതിരായ പരിശീലന മത്സരം രണ്ട് ദിവസമായി ചുരുക്കിയിരിക്കുകയാണ്. ഇത് നിരാശപ്പെടുത്തുന്നതാണ്. ഇന്ത്യന്‍ ടീമിലെ മുതിര്‍ന്ന താരങ്ങളെ ഓസ്‌ട്രേലിയയില്‍ പോകാന്‍ അനുവദിക്കരുത്. അവര്‍ക്ക് വിശ്രമം നല്‍കുക. പകരമായി പുതുമുഖ താരങ്ങള്‍ക്ക് ആഭ്യന്തര ക്രിക്കറ്റ് മത്സരങ്ങള്‍ നല്‍കണം. ഇപ്പോള്‍ ഇത്തരമൊരു കാര്യം നടക്കുന്നില്ല. ഇന്ത്യന്‍ താരങ്ങള്‍ ഓസ്‌ട്രേലിയയിലേക്ക് പോകുന്നത് വിശ്രമത്തിനല്ല ക്രിക്കറ്റ് കളിക്കാനാണെന്നും ഗാവസ്‌കര്‍ പ്രതികരിച്ചു.
ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫിയില്‍ ഓസ്‌ട്രേലിയയില്‍ ഹാട്രിക് പരമ്പര വിജയമാണ് ഇന്ത്യയ്ക്ക് മുന്നിലുള്ള ലക്ഷ്യം. എന്നാല്‍ സ്വന്തം മണ്ണില്‍ പരമ്പര നേടി മുന്‍വര്‍ഷങ്ങളിലെ തോല്‍വിക്ക് ഇന്ത്യയ്‌ക്കെതിരേ പ്രതികാരം ചെയ്യുവാനാണ് ഓസ്‌ട്രേലിയ ശ്രമിക്കുന്നത്. അതിനാല്‍ മൂന്ന് ദിവസത്തെ പരിശീലന മത്സരമെങ്കിലും രോഹിത് ശര്‍മ്മയുടെ സംഘം കളിക്കണം. പുതുമുഖ താരങ്ങള്‍ ഉള്‍പ്പടെ പരിശീലന മത്സരത്തിന്റെ ഭാഗമാകണം. ഇത്തവണ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഇന്ത്യ നേടണമെന്നും ഗാവസ്‌കര്‍ വ്യക്തമാക്കി.
1992ന് ശേഷം ഇതാദ്യമായി അഞ്ച് ടെസ്റ്റുകളുടെ പരമ്പരയാണ് ഇന്ത്യന്‍ ടീം ഓസ്‌ട്രേലിയയില്‍ കളിക്കാനൊരുങ്ങുന്നത്. നവംബര്‍ 22ന് പെര്‍ത്തിലാണ് ആദ്യ ടെസ്റ്റ് നടക്കുക. ബോര്‍ഡര്‍ഗാവസ്‌കര്‍ ട്രോഫിയില്‍ കഴിഞ്ഞ നാല് തവണയും ഇന്ത്യയ്ക്കായിരുന്നു വിജയം. ഇതില്‍ രണ്ട് പരമ്പരകള്‍ ഇന്ത്യന്‍ സംഘം ഓസ്‌ട്രേലിയന്‍ മണ്ണില്‍ നേടി. തുടര്‍ച്ചയായ മൂന്നാം തവണയും ഓസ്‌ട്രേലിയയില്‍ പരമ്പര നേട്ടമാണ് ഇന്ത്യന്‍ സംഘത്തിന്റെ ലക്ഷ്യം.
ബിസിസിഐക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സുനില്‍ ഗാവസ്‌കര്‍
ഇന്ത്യന്‍ താരങ്ങള്‍ ഓസ്‌ട്രേലിയയിലേക്ക് പോകുന്നത് വിശ്രമത്തിനല്ല ക്രിക്കറ്റ് കളിക്കാനാണെന്നും ഗാവസ്‌കര്‍ പ്രതികരിച്ചു. ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫിയില്‍ ഓസ്‌ട്രേലിയയില്‍ ഹാട്രിക് പരമ്പര വിജയമാണ് ഇന്ത്യയ്ക്ക് മുന്നിലുള്ള ലക്ഷ്യം.
New Update
00:00
/ 00:00