ഇന്ത്യൻ ഫുട്ബോൾ ഇതിഹാസം സുനിൽ ഛേത്രി സായുധ സേനയിൽ ചേരാൻ ആലോചിച്ചിരുന്നതായി പിതാവ് ഖാർഗ ഛേത്രിയുടെ വെളിപ്പെടുത്തൽ.ക്ലബ് അരങ്ങേറ്റത്തിന് ശേഷം നാഷണൽ ഡിഫൻസ് അക്കാദമി (എൻഡിഎ) പരീക്ഷ എഴുതാനും സായുധ സേനയിൽ ചേരാനും ഛേത്രി ആലോചിച്ചിരുന്നതി പിതാവ് തുറന്നുപറഞ്ഞു.
സുനിൽ ഛേത്രിയുടെ പിതാവ് ഖാർഗ ഛേത്രിയുടെ വാക്കുകൾ ഇങ്ങനെ;- തൻ്റെ ക്ലബ് അരങ്ങേറ്റത്തിന് ശേഷവും സുനിൽ നാഷണൽ ഡിഫൻസ് അക്കാദമി (എൻഡിഎ) പരീക്ഷ എഴുതാനും സായുധ സേനയിൽ ചേരാനും ആലോചിച്ചിരുന്നു.എന്നാൽ ഇന്ത്യൻ ടീമിൽ എത്തി, സുഖ്‌വീന്ദർ സിങ്ങിൻ്റെ കീഴിൽ കളിച്ചു, പാകിസ്ഥാനെതിരെ അരങ്ങേറ്റം കുറിച്ചപ്പോഴാണ് ഫുട്ബോൾ തൻ്റെ ജീവിതമാണെന്ന് സുനിൽ ഛേത്രി തിരിച്ചറിഞ്ഞതെന്നും പിതാവ് വ്യക്തമാക്കി.
തൻ്റെ സൈനിക പശ്ചാത്തലം കാരണം ഒന്നുകിൽ എൻഡിഎ പരീക്ഷയിലൂടെ പ്രതിരോധ സേനയിൽ ചേരണമെന്നും അല്ലെങ്കിൽ ഡൽഹിയിലെ പ്രശസ്തമായ സെൻ്റ് സ്റ്റീഫൻസ് കോളേജിൽ ചേരണമെന്നുമാണ് ഛേത്രി വിചാരിച്ചിരുന്നതെന്ന് ഖാർഗ വിശദീകരിച്ചു.ബഗാൻ വിട്ട് ജെസിടിയിൽ ചേർന്നതിന് ശേഷവും, ഛേത്രി തുടക്കത്തിൽ അത്ര സന്തോഷവാനായിരുന്നില്ല. എൻഡിഎ പരീക്ഷ എഴുതുന്നതിനെക്കുറിച്ച് ആലോചിച്ചിരുന്നു, ജെസിടിക്ക് വേണ്ടി ലീഗിൽ കളിക്കുമ്പോൾ പുസ്തകങ്ങളുമായി പഞ്ചാബിലായിരുന്നെന്നും ഖാർഗ ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു.
ക്രിസ്റ്റ്യാനോ റൊണാൾഡോ (128), ലയണൽ മെസ്സി (106) എന്നിവർക്ക് ശേഷം ഇന്ത്യക്കായി 94 ഗോളുകൾ നേടിയതോടെ ഫുട്ബോൾ പിന്തുടരാനുള്ള ഛേത്രിയുടെ തീരുമാനം ഫലവത്തായി.പുരുഷന്മാരുടെ അന്താരാഷ്ട്ര ഫുട്‌ബോളിലെ എക്കാലത്തെയും മികച്ച നാലാമത്തെ ടോപ്പ് സ്‌കോറർ കൂടിയാണ് അദ്ദേഹം. തൻ്റെ ഇതിഹാസ പദവി ഉറപ്പിച്ച് ഏഷ്യയിൽ നിന്ന് ഏറ്റവും കൂടുതൽ ഗോൾ നേടുന്ന രണ്ടാമത്തെ താരമായാണ് കഴിഞ്ഞദിവസം ഇന്ത്യൻ ഫുട്ബേൽ ഇതിഹാസമായ സുനിൽ ഛേത്രി വിരമിച്ചത്.