ക്വീന്‍സ്ലാന്‍ഡ് : വേഗരാജക്കാന്‍മാരുടെ പട്ടികയില്‍ ഇടംപിടിക്കുമോയെന്ന ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടിരിക്കുകയാണ് ഓസ്ട്രേലിയയിലെ ഒരുപതിനാറുകാരന്‍. ഓസ്ട്രേലിയയില്‍ നടന്ന അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ മിന്നും പ്രകടനം കാഴ്ചവെച്ചാണ് ഗൗട്ട് ഗൗട്ട് എന്ന യുവതാരം ഏവരേയും ഞെട്ടിച്ചത്.
ചാമ്പ്യന്‍ഷിപ്പിലെ 100മീറ്റര്‍ ഓട്ടമത്സരത്തില്‍ എതിരാളികളെ ബഹുദൂരം പിന്നിലാക്കിയാണ് ഗൗട്ട് ഒന്നാമതെത്തിയത്. 10.2 സെക്കന്‍ഡുകളിലാണ് താരം ഫിനിഷിങ് ലൈന്‍ തൊട്ടത്. ആദ്യത്തെ 40മീറ്റര്‍ ദീരം മാത്രമാണ് കൂടെ ഓടിയവര്‍ക്ക് ഗൗട്ടിന്റെ ഒപ്പമെത്താനായത്. ശേഷിക്കുന്ന 60മീറ്റര്‍ ദൂരം ഗൗട്ടിന്റെ അടുത്തെത്താന്‍പോലും ആര്‍ക്കുമായില്ല. ജമൈക്കന്‍ ഇതിഹാസം ഉസൈന്‍ ബോള്‍ട്ടിനെ ഓര്‍മിപ്പിക്കുംവിധമായിരുന്നു താരത്തിന്റെ ഫിനിഷിങ്.
ഈ ഓട്ടമത്സരത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. താരത്തെ പ്രശംസിച്ച് നിരവധിപേരാണ് രംഗത്തെത്തിയത്. അടുത്ത ബോള്‍ട്ടെന്നും ഗോട്ടെന്നുമൊക്കെ വാഴ്ത്തി പലരും കമന്റിട്ടിട്ടു.