സ്പാനിഷ് ടെന്നീസ് താരം റാഫേൽ നദാൽ വിരമിച്ചു

സ്പാനിഷ് ടെന്നീസ് താരം റാഫേൽ നദാൽ വിരമിച്ചു.കരിയറിലെ അവസാന മത്സരമായ ഡേവിസ് കപ്പിൽ തോല്‍വിയോടെയാണ് റാഫേലിന്റെ മടക്കം.ക്വാർട്ടർ ഫൈനൽ റൗണ്ടിൽ നെതർലൻഡിനെതിരെയാണ് റാഫേൽ പരാജയപ്പെട്ടത്.ഡച്ച് ടീമിൻ്റെ ബോട്ടിക് വാന്‍ ഡി സാന്‍ഡ്ഷല്‍പ്പിനോടാണ് നദാൽ ഏറ്റുമുട്ടിയത്.

author-image
Rajesh T L
New Update
RAFEL

മലാഗ: സ്പാനിഷ് ടെന്നീസ് താരം റാഫേൽ നദാൽ വിരമിച്ചു.കരിയറിലെ അവസാന മത്സരമായ ഡേവിസ് കപ്പിൽ തോല്‍വിയോടെയാണ് റാഫേലിന്റെ മടക്കം.ക്വാർട്ടർ ഫൈനൽ റൗണ്ടിൽ നെതർലൻഡിനെതിരെയാണ് റാഫേൽ പരാജയപ്പെട്ടത്.ഡച്ച് ടീമിൻ്റെ ബോട്ടിക് വാന്‍ ഡി സാന്‍ഡ്ഷല്‍പ്പിനോട് നദാൽ ഏറ്റുമുട്ടിയത്.മത്സരത്തിൽ 4-1 ന് പിന്നിലായ നദാൽ പിന്നീട് 4-3 ന് അതിവേഗം മുന്നേറിയെങ്കിലും,ആദ്യ സെറ്റ് 6-4നും രണ്ടാം സെറ്റ് 6-4നും നഷ്ടമായി. 

നദാലിൻ്റെ കുടുംബവും മത്സരം കാണാനെത്തിയിരുന്നു. ദേശീയ ഗാനം ആലപിക്കുമ്പോൾ നദാൽ ഏറെ വികാരഭരിതനായി കാണപ്പെട്ടു.ഡേവിസ് കപ്പിൽ കളിച്ച് ടെന്നീസ് കരിയർ ആരംഭിച്ച നദാൽ ആദ്യ മത്സരത്തിലും തോൽവിയായിരുന്നു നേരിട്ടത്.ഇപ്പോഴിതാ ഡേവിസ് കപ്പിലെ അവസാന മത്സരത്തിലും തോറ്റതോടെ നദാൽ  തൻ്റെ ടെന്നീസ് കരിയർ അവസാനിപ്പിച്ചു.ഇതിന് പിന്നാലെ എല്ലാവരോടും വിടപറയാൻ ആഗ്രഹിക്കുന്നുണ്ടെന്നും റാഫേൽ നദാൽ പറഞ്ഞു.

നദാലിന്റെ വിടപറയൽ  പ്രസംഗത്തിലെ  പ്രസക്ത ഭാഗങ്ങൾ ഇങ്ങനെയാണ്:

"എല്ലാ സാഹചര്യങ്ങളിലും എന്നെ പിന്തുണച്ച് കൂടെ നിന്ന കുടുംബത്തിന് നന്ദി പറയുന്നു.ജീവിതത്തിൽ അസാധ്യമായ ചില  കാര്യങ്ങൾ  ചെയ്യുവാൻ എനിക്ക് പ്രതീക്ഷ  നൽകിയത്  എന്റെ കുടുംബമാണ്.ടെന്നീസ് കളിച്ചില്ലെങ്കിൽ മനസ് അസ്വസ്ഥമാകും.ഇനി കളി തുടരാൻ എന്റെ ശരീരം അനുവദിക്കുന്നില്ല.അത് അംഗീകരിച്ചേ മതിയാകു.ജീവിതത്തിൽ ചില മാറ്റങ്ങൾ അനിവാര്യമാണ്. അതുമായി  പൊരുത്തപ്പെടണം."

റോജർ ഫെഡറർ, ജോക്കോവിച്ച്, സെറീന വില്യംസ് തുടങ്ങി നിരവധി താരങ്ങൾ നദാലിന്റെ  മത്സരം കാണാനെത്തിയതും ശ്രദ്ധേയമാണ്.

Rafel Nadhal