സ്പാനിഷ് കുതിപ്പ്; അന്താരാഷ്ട്ര ടി20യില്‍ ലോക റെക്കോര്‍ഡ്

ഇന്ത്യയുള്‍പ്പടെ കരുത്തരായ ടീമുകളെ പിന്നിലാക്കിയാണ് സ്പാനിഷ് പടയുടെ മുന്നേറ്റം. ട്വന്റി 20 ലോകകപ്പ് യൂറോപ്പ് സബ് റീജിയനല്‍ ക്വാളിഫയര്‍ മത്സരത്തില്‍ ഗ്രീസിനെതിരെ വിജയം സ്വന്തമാക്കിയതോടെയാണ് സ്പെയിന്‍ റെക്കോര്‍ഡ് നേട്ടത്തില്‍ ഇടം പിടിച്ചത്.

author-image
Athira Kalarikkal
New Update
spain2

Photo: Getty Images

Listen to this article
0.75x 1x 1.5x
00:00 / 00:00

സ്‌പെയിന്‍ : അന്താരാഷ്ട്ര ടി20യില്‍ ലോക റെക്കോര്‍ഡ് നേടി സ്പെയിന്‍ പുരുഷ ടീം. ടി20 ക്രിക്കറ്റില്‍ തുടര്‍ച്ചയായി ഏറ്റവും കൂടുതല്‍ വിജയങ്ങള്‍ നേടുന്ന പുരുഷ ടീമെന്ന നേട്ടമാണ് ടീം സ്വന്തമാക്കിയത്. ഇന്ത്യയുള്‍പ്പടെ കരുത്തരായ ടീമുകളെ പിന്നിലാക്കിയാണ് സ്പാനിഷ് പടയുടെ മുന്നേറ്റം. ട്വന്റി 20 ലോകകപ്പ് യൂറോപ്പ് സബ് റീജിയനല്‍ ക്വാളിഫയര്‍ മത്സരത്തില്‍ ഗ്രീസിനെതിരെ വിജയം സ്വന്തമാക്കിയതോടെയാണ് സ്പെയിന്‍ റെക്കോര്‍ഡ് നേട്ടത്തില്‍ ഇടം പിടിച്ചത്. ടി20യില്‍ സ്പെയിനിന്റെ തുടര്‍ച്ചയായ 14-ാം വിജയമാണിത്. 2022ല്‍ തുടര്‍ച്ചയായ 13 വിജയങ്ങള്‍ നേടിയ മലേഷ്യയെയാണ് റെക്കോര്‍ഡില്‍ സ്പാനിഷ് പട പിന്നിലാക്കിയത്. 13 തുടര്‍വിജയങ്ങളുള്ള ബെര്‍മുഡയും രണ്ടാം സ്ഥാനത്തുണ്ട്. ടീം ഇന്ത്യയെയും സ്പെയിന്‍ പിന്നിലാക്കിയിരിക്കുകയാണ്. ടെസ്റ്റ് പദവിയുള്ള രാജ്യങ്ങളില്‍ ഏറ്റവും കൂടുതല്‍ തുടര്‍വിജയങ്ങളുള്ളതിന്റെ റെക്കോര്‍ഡ് ഇന്ത്യയുടെയും അഫ്ഗാനിസ്ഥാന്റെയും പേരിലാണുള്ളത്. 12 വീതം തുടര്‍വിജയങ്ങളാണ് ഇരുടീമിന്റെയും സമ്പാദ്യം. വനിതാ ക്രിക്കറ്റില്‍ തുടര്‍ച്ചയായ 17 വിജയങ്ങളുള്ള തായ്ലന്‍ഡിന്റെ റെക്കോര്‍ഡ് തകര്‍ക്കുകയെന്നതാണ് സ്പെയിനിന്റെ അടുത്ത ലക്ഷ്യം.

 

 

record spain