യൂറോ കപ്പിലെ പ്രായം കുറഞ്ഞ ഗോള്‍ സ്‌കോറര്‍

2004 യൂറോയില്‍ 18 വയസ്സും 141 ദിവസവും പ്രായമുള്ളപ്പോള്‍ ഗോള്‍ നേടിയ സ്വിറ്റ്‌സര്‍ലന്‍ഡിന്റെ ജൊനാതന്‍ വോണ്‍ലാതനെയാണ് യമാല്‍ പിന്നിലാക്കിയത്. 16 വയസ്സും 362 ദിവസവും പ്രായമുള്ളപ്പോഴാണ് യമാലിന്റെ നേട്ടം.

author-image
Athira Kalarikkal
New Update
YAMAL

Lamene Yamal

Listen to this article
0.75x 1x 1.5x
00:00 / 00:00

മ്യൂണിക് : സ്‌പെയിന്‍ സെമിയിലേക്ക് മുന്നേറിയതിന് പിന്നാലെ യൂറോ കപ്പില്‍ തകര്‍പ്പന്‍ ഗോള്‍ നേട്ടത്തോടെ ഏറ്റവും പ്രായം കുറഞ്ഞ ഗോള്‍ സ്‌കോററെന്ന റെക്കോര്‍ഡ് കുറിച്ച് സ്‌പെയിനിന്റെ ലമീന്‍ യമാല്‍. ആവേശമാര്‍ന്ന പോരാട്ടത്തില്‍ യമാല്‍ ആണ് സ്‌പെയിനിന്റെ രക്ഷകനായത്. 21ാം മിനിറ്റില്‍ പെനല്‍റ്റി ഏരിയയ്ക്ക് തൊട്ടുപുറത്തു നിന്ന് തൊടുത്ത ഷോട്ടിലാണ് പതിനാറുകാരന്‍ യമാല്‍ ലക്ഷ്യം കണ്ടത്. ചാഞ്ഞിറങ്ങിയ പന്ത് ഗോള്‍പോസ്റ്റില്‍ തട്ടി അകത്തു കയറിയപ്പോള്‍ ഫ്രാന്‍സ് ഗോള്‍കീപ്പര്‍ മൈക്ക് മെന്യാന്‍ നിസ്സഹായനായി.

2004 യൂറോയില്‍ 18 വയസ്സും 141 ദിവസവും പ്രായമുള്ളപ്പോള്‍ ഗോള്‍ നേടിയ സ്വിറ്റ്‌സര്‍ലന്‍ഡിന്റെ ജൊനാതന്‍ വോണ്‍ലാതനെയാണ് യമാല്‍ പിന്നിലാക്കിയത്. 16 വയസ്സും 362 ദിവസവും പ്രായമുള്ളപ്പോഴാണ് യമാലിന്റെ നേട്ടം. ആദ്യ മത്സരത്തില്‍ ക്രൊയേഷ്യയ്‌ക്കെതിരെ ഇറങ്ങിയപ്പോള്‍ യൂറോയില്‍ കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനെന്ന റെക്കോര്‍ഡും യമാല്‍ സ്വന്തമാക്കിയിരുന്നു. സ്പാനിഷ് ലീഗ് ഫുട്‌ബോളില്‍ ബാര്‍സിലോന ക്ലബ്ബിന്റെ താരമായ യമാല്‍ ഇത്തവണ യൂറോയില്‍ സ്‌പെയിനിന്റെ കുതിപ്പില്‍ നിര്‍ണായക പങ്കുവഹിച്ചു. ഒരു ഗോളും 3 അസിസ്റ്റുകളുമാണ് റൈറ്റ് വിങ്ങറായി കളിക്കുന്ന യമാല്‍ ഇതുവരെ നേടിയത്.

 

spain euro cup2024