ഹാരി ബ്രൂക്ക് പിന്മാറി; പകരക്കാരനെ ഇറക്കി ഡല്‍ഹി കാപിറ്റല്‍സ്

വ്യക്തിപരമായ കാരണങ്ങളാല്‍ നേരത്തെ ഐപിഎല്‍ സീസണില്‍ നിന്ന് പിന്മാറി. ബ്രൂക്കിന് പകരം ദക്ഷിണാഫ്രിക്കന്‍ ഫാസ്റ്റ് ബൗളര്‍ ലിസാഡ് വില്ല്യംസ്

author-image
Athira Kalarikkal
New Update
lizaad-willaims

South African Pacer Lizaad williams

Listen to this article
0.75x 1x 1.5x
00:00 / 00:00

 


ന്യൂഡല്‍ഹി: ഇംഗ്ലീഷ് സൂപ്പര്‍ താരം ഹാരി ബ്രൂക്ക് വ്യക്തിപരമായ കാരണങ്ങളാല്‍ നേരത്തെ
ഐപിഎല്‍ സീസണ്‍ 17 ല്‍ നിന്ന് പിന്മാറി. ബ്രൂക്കിന് പകരം ദക്ഷിണാഫ്രിക്കന്‍ ഫാസ്റ്റ് ബൗളര്‍ ലിസാഡ് വില്ല്യംസിനെ ഡല്‍ഹി ഇറക്കിയിരിക്കുകയാണ്. ലിസാഡ് വില്ല്യംസിനെ 50 ലക്ഷത്തിനാണ് ഡല്‍ഹി സൈന്‍ചെയ്തിരിക്കുന്നത്. 2021 മുതല്‍ ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടിയാണ് താരം കളിച്ചിരുന്നത്. പ്രോട്ടിയാസിന് വേണ്ടി രണ്ട് ടെസ്റ്റുകളിലും നാല് ഏകദിനങ്ങളിലും 11 ടി20 മത്സരങ്ങളിലും ലിസാഡ് കളിച്ചു. 

കഴിഞ്ഞ താരലേലത്തില്‍ നാല് കോടി രൂപയ്ക്കാണ് ഹാരി ബ്രൂക്കിനെ ഡല്‍ഹി സൈന്‍ ചെയ്തത്. എന്നാല്‍ അമ്മൂമ്മയുടെ മരണത്തിന് പിന്നാലെ താരം ഐപിഎല്ലില്‍ നിന്ന് പിന്മാറി. ഇന്ത്യയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിലും താരം കളിച്ചിരുന്നില്ല. സീസണില്‍ ഐപിഎല്ലില്‍ നിന്ന് പിന്മാറുന്ന മൂന്നാമത്തെ ഇംഗ്ലീഷ് താരമാണ് ബ്രൂക്ക്. സീസണുകളിലായി ജേസണ്‍ റോയ്, മാര്‍ക് വുഡ് എന്നിവരും ഐപിഎല്ലില്‍ നിന്ന് പിന്മാറിയിരുന്നു.

 

ipl 2024 season 17 hary brook lizaad williams