ഇന്ത്യയുടെ ബാറ്റര്‍മാര്‍ സ്പിന്നിനെതിരെ ദുരന്തമെന്ന് സൈമണ്‍ ഡൂള്‍

സ്പിന്‍ ബൗളര്‍മാരെ നേരിടുന്നതില്‍ പഴയ ഇന്ത്യന്‍ ബാറ്റര്‍മാര്‍ക്കുള്ള മികവ് പുതിയ താരങ്ങള്‍ക്കില്ലെന്നും അദ്ദേഹം വിമര്‍ശിച്ചു. സച്ചിന്‍ ടെണ്ടുല്‍ക്കര്‍, സൗരവ് ഗാംഗുലി, ഗൗതം ഗംഭീര്‍, വിവിഎസ് ലക്ഷ്മണ്‍, രാഹുല്‍ ദ്രാവിഡ് എന്നിവരെല്ലാം മിടുക്കരായിരുന്നു

author-image
Prana
New Update
simon doull

രണ്ടാം ടെസ്റ്റിലും ന്യൂസിലാന്‍ഡിന്റെ സ്പിന്‍ ആക്രമണത്തിന് മുന്നില്‍ തകര്‍ന്നടിഞ്ഞ ഇന്ത്യന്‍ ബാറ്റിങ് നിരയെ വിമര്‍ശിച്ച് മുന്‍ ന്യൂസിലാന്‍ഡ് പേസറും കമന്റേറ്ററുമായ സൈമണ്‍ ഡൂള്‍. ന്യൂസിലാന്‍ഡിന്റെ ഒന്നാമിന്നിങ്‌സ് ടോട്ടലായ 259 റണ്‍സിനുള്ള മറുപടിയില്‍ ഇന്ത്യ വെറും 156 റണ്‍സിന് ഓള്‍ഔട്ടാവുകയായിരുന്നു. ഇന്ത്യയുടെ പത്ത് വിക്കറ്റുകളില്‍ ഒമ്പതും സ്വന്തമാക്കിയത് സ്പിന്നര്‍മാരായിരുന്നു.
ഏഴു വിക്കറ്റുകള്‍ പിഴുത സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ മിച്ചെല്‍ സാന്റ്‌നറാണ് ഇന്ത്യയുടെ കഥ കഴിച്ചത്. 19.4 ഓവറില്‍ ഒരു മെയ്ഡനടക്കം 53 റണ്‍സ് വിട്ടുകൊടുത്താണ് അദ്ദേഹം ഏഴു പേരെ മടക്കിയത്. മറ്റൊരു സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ ഗ്ലെന്‍ ഫിലിപ്‌സ് രണ്ടു വിക്കറ്റുകളും പിഴുതു. ഇത് ചൂണ്ടിക്കാട്ടിയായിരിക്കുന്നു സൈമണ്‍ ഡൂളിന്റെ വിമര്‍ശനം. ആധുനിക ക്രിക്കറ്റിലെ ഇന്ത്യന്‍ ബാറ്റര്‍മാരെല്ലാം സ്പിന്‍ ബൗളിങിനെതിരേ നന്നായി കളിക്കുന്നവരാണെന്നു ഒരു ധാരണയുണ്ടെന്നും എന്നാല്‍ ഇത് തെറ്റാണെന്നും പറഞ്ഞ സൈമണ്‍ ഡൂള്‍ മികച്ച സ്പിന്നര്‍മാരെ നേരിടുമ്പോള്‍ ഇപ്പോഴത്തെ ഇന്ത്യന്‍ താരങ്ങളെല്ലാം കുഴപ്പത്തിലാവുന്നതായും അദ്ദേഹം പറഞ്ഞു.
സ്പിന്‍ ബൗളര്‍മാരെ നേരിടുന്നതില്‍ പഴയ ഇന്ത്യന്‍ ബാറ്റര്‍മാര്‍ക്കുള്ള മികവ് പുതിയ താരങ്ങള്‍ക്കില്ലെന്നും അദ്ദേഹം വിമര്‍ശിച്ചു. സച്ചിന്‍ ടെണ്ടുല്‍ക്കര്‍, സൗരവ് ഗാംഗുലി, ഗൗതം ഗംഭീര്‍, വിവിഎസ് ലക്ഷ്മണ്‍, രാഹുല്‍ ദ്രാവിഡ് എന്നിവരെല്ലാം സ്പിന്‍ ബൗളര്‍മാരെ നേരിടുന്നതില്‍ വളരെയധികം മിടുക്കരായിരുന്നു. എന്നാല്‍ ആ നാളുകളൊക്കെ കഴിഞ്ഞു പോയെന്നും നല്ലൊരു സ്പിന്‍ ബൗള്‍ വന്നാല്‍ പരാതി പറയുന്നവരാണ് ഇന്ത്യന്‍ ബാറ്റര്‍മാര്‍ മാറിയെന്നും ഡൂള്‍ പറഞ്ഞു.

India vs New Zealand cricket test