ന്യൂയോര്‍ക്ക് : 2024ലെ ടി20 ലോകകപ്പില്‍ ഇന്ത്യന്‍ ടീമിനനൊപ്പമുള്ള റിസേര്‍വ് താരങ്ങളായ ശുഭ്മന്‍ ഗില്‍, ആവേശ് ഖാന് എന്നിവര്‍ ഇന്ത്യയിലേക്ക് മടങ്ങും. അമേരിക്കയിലെ മത്സരങ്ങള്‍ കഴിഞ്ഞാല്‍ ഇരുവരും ഇന്ത്യയിലേക്ക് വരുമെന്നാണ് റിപ്പോര്‍ട്ട്. രോഹിത് ശര്മ്മയയും വിരാട് കോഹ്ലിയും ആണ് ഓപ്പണിംഗ് എന്നതിനാല്‍ ഓപ്പണറായ ജയ്സ്വാളിനു പോലും അവസരം ലഭിക്കുന്നില്ല. അങ്ങനെയിരിക്കെ റിസേര്‍വ്സ് താരമായ ഗില്ലിന് ഒരു സാധ്യതയും കാണുന്നില്ല.
ഓപ്പണര്‍മാര്‍ക്ക് ആര്‍ക്കെങ്കിലും പരിക്കേറ്റാല്‍ തന്ന്ദ് ജയ്സ്വാള്‍, സഞ്ജു എന്നിവര്‍ക്ക് പകരം കളിക്കാനാകും എന്നതും ഗില്ലിനെ മടക്കി അയക്കാനുള്ള കാരണമാണ്. പേസറായ ആവേശ് ഖാന്റെയും സേവനം ആവശ്യം വരില്ല എന്ന് ടീം മാനേജ്മന്റ് വിശ്വസിക്കുന്നു. റിസേര്‍വ് താരങ്ങളായ റിങ്കു സിംഗ്, ഖലീല്‍ അഹമ്മദ് എന്നിവര്‍ ടീമിനൊപ്പം തുടരും.