ഐപിഎൽ 2025: ധോണിയെ നിലനിർത്താൻ സിഎസ്‌കെ! പക്ഷെ കളിച്ചാൽ താരത്തിന് നഷ്ടമാകുന്നത് കോടികൾ

കാലിന്റെ പരിക്ക് തളർത്തിയിട്ടും കഴിഞ്ഞ രണ്ട് സീസണിലും കളിക്കാൻ ധോണിക്കായിരുന്നു. അടുത്ത സീസണിലും ധോണി സിഎസ്‌കെയിലുണ്ടാവുമെന്നാണ് സൂചനകളുള്ളത്. എന്നാൽ ധോണിയെ അൺക്യാപ്പഡ് താരമായി നിലനിർത്താനാണ് സിഎസ്‌കെയുടെ പദ്ധതി.

author-image
Greeshma Rakesh
New Update
ms dhoni

ms dhoni

Listen to this article
0.75x 1x 1.5x
00:00 / 00:00

ചെന്നൈ: ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 2025 സീസൺ ആരംഭിക്കാൻ മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ടീമുകളെല്ലാം ചരടുവലികൾ ആരംഭിച്ചു കഴിഞ്ഞു.നായകന്മാരേയും പരിശീലകരേയുമടക്കം മാറ്റിയാണ് പല ടീമുകളും പുതിയ സീസണിനായി തയ്യാറെടുക്കുന്നത്.മെഗാ ലേലം നടക്കാനുള്ളതിനാൽ എല്ലാ ടീമുകളിലും വലിയ അഴിച്ചുപണി തന്നെ ഉണ്ടാവുമെന്നതിൽ സംശയം വേണ്ട്. പല സീനിയർ താരങ്ങളുടേയും ഭാവി ഇനിയെന്താകുമെന്ന് ഇതിനോടകം തന്നെ ചർച്ചയായി കഴിഞ്ഞു.ചെന്നൈ സൂപ്പർ കിങ്‌സ് അടുത്ത സീസണിൽ ആരെയൊക്കെയാവും നിലനിർത്തുക.

മുൻ നായകനും ഇതിഹാസവുമായ എംഎസ് ധോണിക്ക് സീറ്റുണ്ടാവുമോയെന്നതാണ് എല്ലാവരും ഉറ്റുനോക്കുന്നത്. അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ച താരമാണ് ധോണി. കാലിന്റെ പരിക്ക് തളർത്തിയിട്ടും കഴിഞ്ഞ രണ്ട് സീസണിലും കളിക്കാൻ ധോണിക്കായിരുന്നു. അടുത്ത സീസണിലും ധോണി സിഎസ്‌കെയിലുണ്ടാവുമെന്നാണ് സൂചനകളുള്ളത്. എന്നാൽ ധോണിയെ അൺക്യാപ്പഡ് താരമായി നിലനിർത്താനാണ് സിഎസ്‌കെയുടെ പദ്ധതി.

അങ്ങനെ വരുമ്പോൾ സാമ്പത്തികമായി നാല് കോടി രൂപയാവും ധോണിക്ക് പ്രതിഫലമായി ലഭിക്കുക. നിലവിൽ 12 കോടി രൂപയാണ് ധോണിയുടെ പ്രതിഫലം. എന്നാൽ അൺക്യാപ്പ്ഡ് താരമാവുമ്പോൾ നാല് കോടിയിലേക്ക് ധോണിയുടെ പ്രതിഫലം കുറയും. എട്ട് കോടി രൂപയോളം നഷ്ടത്തിൽ അടുത്ത സീസണിൽ ധോണി കളിക്കാൻ തയ്യാറാവുമോയെന്നതാണ് കണ്ടറിയേണ്ടത്. അവസാന സീസണിൽ ധോണി നായകസ്ഥാനമൊഴിഞ്ഞ് റുതുരാജ് ഗെയ്ക് വാദിന് നായകസ്ഥാനം നൽകിയിരുന്നു.

നായകസ്ഥാനമൊഴിഞ്ഞ് ഒരു സീസണിൽ ധോണി തുടർന്ന് റുതുരാജിനെ മികച്ച നായകനാക്കി മാറ്റാനായിരുന്നു പദ്ധതി. എന്നാൽ അവസാന സീസണിൽ നായകനെന്ന നിലയിലെ റുതുരാജിന്റെ പ്രകടനം മോശമായിരുന്നു. ബാറ്റിങ്ങിലും താരം പിന്നോട്ട് പോയി. ഈ സാഹചര്യത്തിൽ ധോണി ഒരു സീസണിൽക്കൂടി സിഎസ്‌കെയ്‌ക്കൊപ്പം തുടരാനാണ് ടീം മാനേജ്‌മെന്റ് ആഗ്രഹിക്കുന്നത്. ഇക്കാര്യത്തിൽ ധോണിയും അനുകൂല നിലപാടെടുത്തേക്കും.

ഫിറ്റ്‌നസ് അനുവദിച്ചാൽ ധോണി എന്തായാലും സിഎസ്‌കെയ്ക്കായി കളിക്കും. പരിക്ക് പ്രശ്‌നമായാൽ മാത്രമേ അദ്ദേഹം വിട്ടുനിൽക്കൂ. നാല് കോടി മാത്രം പ്രതിഫലമെന്നത് ധോണിയെ സംബന്ധിച്ച് സിഎസ്‌കെയിൽ കളിക്കാൻ തടസമാവില്ല. ധോണി അടുത്ത സീസണിലും സിഎസ്‌കെയുടെ വിക്കറ്റ് കീപ്പർ റോളിൽ കളിക്കാനാണ് കൂടുതൽ സാധ്യത. വിരമിച്ചാലും സിഎസ്‌കെ വിട്ട് എങ്ങോട്ടും പോകില്ലെന്നത് ധോണി തന്നെ നേരത്തെ വ്യക്തമാക്കിയതാണ്.

സിഎസ്‌കെയുടെ ഉപദേഷ്ടാവിന്റെ റോളിൽ ധോണിയെ പ്രതീക്ഷിക്കാം. ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പരിശീലകസ്ഥാനത്തേക്ക് ധോണി എത്തണമെന്ന് ആഗ്രഹിക്കുന്ന ആരാധകർ ഏറെയാണ്. എന്നാൽ ധോണി ഇതിന് തയ്യാറാവില്ലെന്നുറപ്പാണ്. അതിന് കാരണം സിഎസ്‌കെയിൽ തുടരാനുള്ള ധോണിയുടെ താൽപര്യമാണ്. എന്തായാലും വലിയ പൊളിച്ചെഴുത്ത് സിഎസ്‌കെ ടീമിലുണ്ടാവുമെന്നുറപ്പാണ്. റുതുരാജിനൊപ്പം രവീന്ദ്ര ജഡേജ, ഡെവോൺ കോൺവേ എന്നിവരെയാവും സിഎസ്‌കെ നിലനിർത്തുക.

മറ്റ് താരങ്ങളെയെല്ലാം കൈയൊഴിയാനാണ് സാധ്യത. സിഎസ്‌കെയുടെ ബൗളിങ് കരുത്തും ബാറ്റിങ് കരുത്തും മെച്ചപ്പെടേണ്ടതായുണ്ട്. അതുകൊണ്ടുതന്നെ ചില സൂപ്പർ താരങ്ങളെ സിഎസ്‌കെ നോട്ടമിടുന്നുണ്ട്. ധോണിയുടെ ബാക്കപ്പായി റിഷഭ് പന്തിനെ കൊണ്ടുവരാൻ സിഎസ്‌കെ ശ്രമം നടത്തുന്നുണ്ടെന്നതാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ട്. എന്തായാലും ധോണി ഏതെങ്കിലും റോളിൽ സിഎസ്‌കെയോടൊപ്പം തുടരുമെന്ന കാര്യം ഉറപ്പാണ്.

ധോണിക്കും സിഎസ്‌കെയ്ക്കും വരുന്ന സീസൺ പ്രധാനപ്പെട്ടതാണ്. മുഖ്യ ശത്രുക്കളായ മുംബൈ ഇന്ത്യൻസും അടുത്ത സീസണിൽ കപ്പ് ലക്ഷ്യമാക്കി വലിയ മാറ്റങ്ങളോടെയാവും ഇറങ്ങുക. നിലവിൽ ഇരു ടീമിനും അഞ്ച് കിരീടങ്ങൾ വീതമാണുള്ളത്. അതുകൊണ്ടുതന്നെ അടുത്ത സീസണിൽ കപ്പടിച്ച് മുന്നിലെത്താൻ ഇരു ടീമും ശ്രമിക്കും. ധോണി തുടർന്നാൽ സിഎസ്‌കെയ്ക്കത് കൂടുതൽ കരുത്തു പകരുമെന്ന കാര്യം ഉറപ്പാണ്.

 

IPL 2025 sports news chennai super kings ms dhoni