എഡിഎച്ച്ഡി രോഗമുണ്ടെന്ന് പറഞ്ഞ് നടന്‍ ഷൈന്‍ ടോം ചാക്കോ. പക്ഷെ തനിക്ക് അത് ഉപകാരമായാണ് തോന്നിയതെന്നും താരം പറഞ്ഞു. നടന്‍ ഫഹദ് ഫാസിലിനും (എഡിഎച്ച്ഡി) അറ്റന്‍ഷന്‍ ഡെഫിസിറ്റ് ഹൈപ്പര്‍ആക്റ്റിവിറ്റി ഡിസോര്‍ഡര്‍ തനിക്കുണ്ടെന്നും താരം തുറന്നുപറഞ്ഞിരുന്നു.
'എനിക്ക് എഡിഎച്ച്ഡി ഉണ്ട്. ആളുകളുടെ ശ്രദ്ധപിടിച്ചുപറ്റണം എന്നുള്ളവരാകും എഡിഎച്ച്ഡി ഉള്ളവര്‍. അതില്‍ നിന്നാണ് ഒരു ആക്ടര്‍ ഉണ്ടാകുന്നത്. എല്ലാവര്‍ക്കും അതിലൊരംശമുണ്ട്. ഡ്രസ് മാറുന്നതും പുറത്തേക്ക് പോകുന്നതുമൊക്കെ ആരെങ്കിലുമൊക്കെ കാണും എന്നുള്ളതുകൊണ്ടാണ്. ഈയവസ്ഥ ഉള്ളവരില്‍ അതിന്റെ അളവ് കൂടുതലായിരിക്കും. എഡിഎച്ച്ഡി ഉള്ള ഒരാള്‍ക്ക് എപ്പോഴും ആളുകള്‍ ശ്രദ്ധിക്കപ്പെടണം എന്ന ചിന്തയായിരിക്കും. ഒരു കൂട്ടമാളുകള്‍ക്കിടയില്‍ കൂടുതല്‍ ശ്രദ്ധിക്കാന്‍ വേണ്ടി പെര്‍ഫോം ചെയ്യുന്നവരുണ്ട്. ഇതെല്ലാം ഡിസോര്‍ഡര്‍ ആയി പുറത്തുള്ളവര്‍ക്കേ തോന്നൂ. എന്നെ സംബന്ധിച്ച് എഡിഎച്ച്ഡി ഏറ്റവും നല്ല ഗുണമാണ്. കറ നല്ലതാണ് എന്ന് പറയുന്നതുപോലെയാണ് ഇതും' എന്നാണ് ഷൈന്‍ പറയുന്നത്.