ശിഖര്‍ ധവാന്‍ ലെജന്‍ഡ്‌സ് ലീഗില്‍ കളിക്കും

''ലെജന്‍ഡ്സ് ലീഗ് ക്രിക്കറ്റിനൊപ്പം ഈ പുതിയ അധ്യായം ഏറ്റെടുക്കുന്നത് മികച്ച തീരുമാനമായി പറഞ്ഞു. എന്റെ ക്രിക്കറ്റ് സുഹൃത്തുക്കളുമായി വീണ്ടും ഒത്തുചേരാനും ഞങ്ങള്‍ ഒരുമിച്ച് പുതിയ ഓര്‍മ്മകള്‍ സൃഷ്ടിക്കുമ്പോള്‍ എന്റെ ആരാധകരെ രസിപ്പിക്കുന്നത് തുടരാനും ഈ നീക്കത്തിലൂടെ ആകുമെന്ന് വിശ്വസിക്കുന്നു.''

author-image
Athira Kalarikkal
New Update
shikhar dhawan

Shikhar Dhawan

Listen to this article
0.75x 1x 1.5x
00:00 / 00:00

റാഞ്ചി : വിരമിക്കല്‍ പ്രഖ്യാപിച്ച ശിഖര്‍ ധവാന്‍ ഇനി ലെജന്‍ഡ്‌സ് ക്രിക്കറ്റ് ലീഗില്‍ ചേര്‍ന്നു. എല്‍എല്‍സിയുടെ അടുത്ത സീസണില്‍ ധവാന്‍ ഉണ്ടാകും എന്ന് അധികൃതര്‍ അറിയിച്ചു. പുതിയ സീസണ്‍ സെപ്റ്റംബറില്‍ ആണ് ആരംഭിക്കുന്നത്. ഇന്നലെ ആയിരുന്നു ശിഖര്‍ ധവാന്‍ ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നതായി പ്രഖ്യാപിച്ചത്. വിരമിച്ച താരങ്ങള്‍ മാത്രമാണ് ലെജന്‍ഡ്‌സ് ലീഗില്‍ കളിക്കുക. 

''ലെജന്‍ഡ്സ് ലീഗ് ക്രിക്കറ്റിനൊപ്പം ഈ പുതിയ അധ്യായം ഏറ്റെടുക്കുന്നത് മികച്ച തീരുമാനമായി പറഞ്ഞു. എന്റെ ക്രിക്കറ്റ് സുഹൃത്തുക്കളുമായി വീണ്ടും ഒത്തുചേരാനും ഞങ്ങള്‍ ഒരുമിച്ച് പുതിയ ഓര്‍മ്മകള്‍ സൃഷ്ടിക്കുമ്പോള്‍ എന്റെ ആരാധകരെ രസിപ്പിക്കുന്നത് തുടരാനും ഈ നീക്കത്തിലൂടെ ആകുമെന്ന് വിശ്വസിക്കുന്നു.'' ധവാന്‍ കരാര്‍ ഒപ്പുവെച്ച ശേഷം പറഞ്ഞു.

 

Shikhar Dhawan