ന്യൂഡല്‍ഹി: അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് താരം ശിഖര്‍ ധവാന്‍. സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച വീഡിയോയിലൂടെയാണ് താരം വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്. അന്താരാഷ്ട്ര, ആഭ്യന്തര ക്രിക്കറ്റ് ടൂര്‍ണമെന്റുകളില്‍ നിന്നാണ് താരം വിരമിച്ചത്. ഏകദിന ക്രിക്കറ്റില്‍ ഇന്ത്യയുടെ മികച്ച ഓപ്പണിങ് ബാറ്റര്‍മാരില്‍ ഒരാളാണ് പാഡഴിക്കുന്നത്. നീണ്ട 20-വര്‍ഷം നീണ്ട കരിയറിനാണ് ശിഖര്‍ ധവാന്‍ വിട പറയുന്നത്. 34 ടെസ്റ്റ് മത്സരങ്ങളും 167 ഏകദിന മത്സരങ്ങളും 68 ട്വന്റി 20 മത്സരങ്ങളും ഈ ഇടംകയ്യന്‍ ബാറ്റ്‌സ്മാന്‍ ഇന്ത്യക്കായി കളിച്ചിട്ടുണ്ട്. രാജ്യാന്തര തലത്തില്‍ 24 സെഞ്ചുറികളും 55 അര്‍ധ സെഞ്ചുറികളും രാജ്യത്തിനായി ധവാന്‍ കുറിച്ചു. 2010ല്‍ ഓസ്‌ട്രേലിയക്കെതിരായ ഏകദിന ടൂര്‍ണമെന്റില്‍ ഇന്ത്യക്ക് വേണ്ടി ശിഖര്‍ ധവാന്‍ അരങ്ങേറ്റം കുറിച്ചു. പഞ്ചാബ് കിങ്‌സ് താരമായ ശിഖര്‍ ഐപിഎല്ലില്‍ തുടര്‍ന്ന് കളിച്ചേക്കുമെന്നാണ് സൂചന. 2015-ല്‍ ഏകദിനലോകകപ്പില്‍ ഇന്ത്യയ്ക്കായി ഏറ്റവും കൂടുതല്‍ റണ്‍സെടുത്ത താരം കൂടിയാണ്. ഐപിഎല്ലില്‍ താരം കളി തുടര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ട്. കഥ മുഴുവനായി വായിക്കാന്‍ പേജ് മറിച്ചുനോക്കണമെന്നൊരു വാക്യമുണ്ട്. ഞാന്‍ അതാണ് ചെയ്യാന്‍ പോകുന്നത്. അന്താരാഷ്ട, ആഭ്യന്തര ക്രിക്കറ്റില്‍ നിന്ന് ഞാന്‍ നിന്ന് ഞാന്‍ എന്റെ വിരമിക്കല്‍ പ്രഖ്യാപിക്കുകയാണ് സമൂഹമാധ്യമത്തിലൂടെ ശിഖര്‍ ധവാന്‍ പറഞ്ഞു.