‌'മകൾക്ക് ഗ്വിറ്റാറും കാമറയും വേണമായിരുന്നു,എന്നാൽ മുഹമ്മദ് ഷമി അത് വാങ്ങിക്കൊടുത്തില്ല'; എല്ലാം ഷോ ഓഫ് മാത്രമെന്ന് മുൻ ഭാര്യ

എന്നാൽ ഷമി തൻറെ മകളെ കുറിച്ച് അന്വേഷിക്കാറുപോലുമില്ലെന്ന് പറയുകയാണ് അദ്ദേഹത്തിൻറെ മുൻ ഭാര്യയും മകളുടെ അമ്മയുമായ ഹസിൻ ജഹാൻ.അ‍യിറക്ക് ആവശ്യമുള്ള സാധനങ്ങൾ ഷമി വാങ്ങിക്കൊടുത്തില്ലെന്നും ഇതെല്ലാം 'ഷോ ഓഫ്'മാത്രമാണെന്നുമാണ് മുൻ ഭാര്യ പറയുന്നത്.

author-image
Greeshma Rakesh
New Update
she wanted guitar and camera he didnt buy her those mohammed shamis ex wife after he meets daughter

she wanted guitar and camera he didnt buy her those mohammed shamis ex wife after he meets daughter

ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് ഷമി കഴിഞ്ഞദിവസം തൻറെ മകൾ അ‍യിറയുമായി വീണ്ടും ഒന്നിച്ചതിൻറെ വീഡിയോ പങ്കുവെച്ചിരുന്നു.തൻറെ മകളുമൊത്ത് സമയം പങ്കിടുന്നതിൻറെ വീഡിയോയാണ് അദ്ദേഹം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്.ഇത് വൈറലായിരുന്നു. 'ഒരുപാട് നാളുകൾക്ക് ശേഷം അവളെ കണ്ടപ്പോൾ സമയം നിലച്ചു പോയി.

വാക്കുകൾക്കപ്പുറം നിന്നെ ഇഷ്ടപ്പെടുന്നു, ബെബോ,' എന്ന അടിക്കുറിപ്പോടെയായിരുന്നു താരം വീഡിയോ പങ്കുവെച്ചത്. എന്നാൽ ഷമി തൻറെ മകളെ കുറിച്ച് അന്വേഷിക്കാറുപോലുമില്ലെന്ന് പറയുകയാണ് അദ്ദേഹത്തിൻറെ മുൻ ഭാര്യയും മകളുടെ അമ്മയുമായ ഹസിൻ ജഹാൻ.അ‍യിറക്ക് ആവശ്യമുള്ള സാധനങ്ങൾ ഷമി വാങ്ങിക്കൊടുത്തില്ലെന്നും ഇതെല്ലാം 'ഷോ ഓഫ്'മാത്രമാണെന്നുമാണ് മുൻ ഭാര്യ പറയുന്നത്.

'ഇതെല്ലാം ഷോ ഓഫ് ചെയ്യാനുള്ള പ്രവൃത്തി മാത്രമാണ്. എൻറെ മകളുടെ പാസ്പോർട്ടിൻറെ കാലാവധി തീർന്നിരുന്നു. അത് പുതുക്കാൻ ഷമിയുടെ ഒപ്പ് വേണമായിരുന്നു അതിന് വേണ്ടിയാണ് അവൾ കാണാൻ പോയത്. എന്നാൽ ഷമി ഒപ്പ് നൽകിയില്ല. ഷമി മകളുമായി ഷോപ്പിങ് മാളിൽ പോയിരുന്നു. അവിടെ അവൻ പ്രൊമോട്ട് ചെയ്യുന്ന കമ്പനിയിൽ അവളെ കൊണ്ടുപോകുകയായിരുന്നു. എൻറെ മകൾ അവിടെ നിന്ന് ഡ്രസും ഷൂസും വാങ്ങി. ഷമിക്ക് അവിടെ പണം നൽകേണ്ട കാര്യമില്ല, അതാണ് അവളെ അവിടെ കൊണ്ടുപോയത്. എൻറെ മകൾക്ക് ഗ്വിറ്റാറും കാമറയും വേണമായിരുന്നു. എന്നാൽ അത് അയാൾ വാങ്ങിക്കൊടുത്തില്ല.

ഷമി ഒരിക്കലും മകളെ അന്വേഷിക്കാറില്ല. അവൻ അവൻറെ കാര്യത്തിൽ തിരക്കിലാണ് എപ്പോഴും. ഒരു മാസം മുമ്പ് അവൻ മകളെ കണ്ടിരുന്നു. എന്നാൽ അന്ന് ഒന്നും പോസ്റ്റ് ചെയ്തില്ല. എനിക്ക് തോന്നുന്നു ഇപ്പോൾ അവന് പോസ്റ്റ് ചെയ്യാൻ ഒന്നുമില്ലെന്ന്,' ജഹാൻ പറഞ്ഞു.2014ലാണ് ഇരുവരും വിവാഹം കഴിച്ചത്. 2015ൽ ഇരുവർക്കും അയറി ജനിക്കുന്നത്. 2018ലാണ് ഷമിക്കും കുടുംബത്തിനുമെതിരെ ഗാർഹിക പീഡനം ആരോപിച്ചുകൊണ്ട് ജഹാൻ വിവാഹമോചനത്തിന് പരാതി നൽകിയത്.

Cricketer mohammed shami Hasina Jahan