ഷാന്‍ മസൂദ് പാക് നായകസ്ഥാനത്ത് നിന്ന് പുറത്തേക്ക്

കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ പാകിസ്താന്‍ ടെസ്റ്റ് ടീമിന്റെ നായകസ്ഥാനം ഏറ്റെടുത്ത ഷാന്‍ മസൂദിന് ക്യാപ്റ്റനായ ആറ് മത്സരങ്ങളിലും വിജയിക്കാന്‍ കഴിഞ്ഞില്ല.

author-image
Prana
New Update
shan masood

ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റിലെ വന്‍ പരാജയത്തിന് പിന്നാലെ പാകിസ്താന്‍ ടെസ്റ്റ് ടീം നായകസ്ഥാനത്ത് നിന്ന് ഷാന്‍ മസൂദിനെ മാറ്റിയേക്കുമെന്ന് റിപ്പോര്‍ട്ട്. ആദ്യ ഇന്നിംഗ്‌സില്‍ 500ലധികം റണ്‍സടിച്ചിട്ടും ടെസ്റ്റ് ചരിത്രത്തില്‍ ആദ്യമായി ഒരു ടീം ഇന്നിംഗ്‌സ് തോല്‍വി നേരിടേണ്ടി വന്നു. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ പാകിസ്താന്‍ ടെസ്റ്റ് ടീമിന്റെ നായകസ്ഥാനം ഏറ്റെടുത്ത ഷാന്‍ മസൂദിന് ക്യാപ്റ്റനായ ആറ് മത്സരങ്ങളിലും വിജയിക്കാന്‍ കഴിഞ്ഞില്ല.
സ്വന്തം മണ്ണില്‍ ഇതുവരെ കളിച്ച മൂന്ന് ടെസ്റ്റുകളിലും ഷാന്‍ മസൂദിന്റെ പാകിസ്താന്‍ ടീം പരാജയപ്പെട്ടു. ഇതോടെയാണ് താരത്തിന്റെ നായകസ്ഥാനത്തിന് ഇളക്കം തട്ടിയത്. ഇംഗ്ലണ്ടിനെതിരായ മൂന്ന് ടെസ്റ്റുകളുടെ പരമ്പരയ്ക്ക് ശേഷം ഷാന്‍ മസൂദിനെ പുറത്താക്കാന്‍ പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് തീരുമാനം എടുത്തതായാണ് റിപ്പോര്‍ട്ടുകള്‍. പകരക്കാരായി സൗദ് ഷക്കീല്‍, മുഹമ്മദ് റിസ്വാന്‍, സല്‍മാന്‍ അലി ആഗ എന്നിവരെയും പരി?ഗണിക്കുന്നതായി പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത പാകിസ്താന്‍ ആദ്യ ഇന്നിംഗ്‌സില്‍ 556 റണ്‍സില്‍ എല്ലാവരും പുറത്തായി. മറുപടി പറഞ്ഞ ഇംഗ്ലണ്ട് ഒന്നാം ഇന്നിംഗ്‌സില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 823 റണ്‍സെടുത്തു. 267 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്‌സ് ലീഡാണ് ഇം?ഗ്ലണ്ട് ഒന്നാം ഇന്നിംഗ്‌സില്‍ നേടിയത്. രണ്ടാം ഇന്നിംഗ്‌സില്‍ ഇംഗ്ലണ്ട് 220 റണ്‍സില്‍ എല്ലാവരും പുറത്തായി. ഇതോടെ ഒരിന്നിംഗ്‌സിനും 47 റണ്‍സിനും ഇംഗ്ലണ്ട് മത്സരം വിജയിച്ചു.

Pakistan Cricket Team captain new